സിദ്ദിഖിന്റെ മകന്റെ വിവാഹം മമ്മൂട്ടിയും മോഹൻലാലും എത്തി; താരസമ്പന്നമായി റിസപ്ഷൻ; വിഡിയോ

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST
Edited by :migrator

നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദീഖ് കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അതിനു പിന്നാലെ കൊച്ചിയിൽ സിനിമയിലെ സുഹൃ‌ത്തുക്കൾക്കായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹ റിസപ്ഷനിൽ നിന്നുള്ള വിഡിയോ ആണ്. 

വെള്ള ഷർട്ടും മുണ്ടും ധരിച്ച് ക്ലാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ബറോസ് ലുക്കിലായിരുന്നു മോഹൻലാൽ. മറൂൺ സ്വെറ്റ് ഷർട്ടിനൊപ്പം ബ്ലാക്ക് ജീൻസും തൊപ്പിയുമാണ് താരം ധരിച്ചിരുന്നത്. സിദ്ധിഖിനൊപ്പം സൂപ്പർതാരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഡോ. അമൃത ദാസ് ആണ് ഷഹീനിന്‍റെ വധു. ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now