മുത്തുവേൽ പാണ്ഡ്യൻ പറഞ്ഞാൽ മാത്യുവിന് വരാതിരിക്കാൻ പറ്റുമോ? മോഹൻലാലിനെ കണ്ട് സംവിധായകൻ നെൽസൺ

ഇപ്പോൾ ആ കാമിയോ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

Jailer 2
ജയിലർ 2 ഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :7 മേയ് 2025, 6:04 pm IST

നെൽസൺ ദിലീപ്കുമാർ ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ. ഇതിൽ തന്നെ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്നത് മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യുവിന്റെ തിരിച്ചു വരവിനായാണ്. ഇപ്പോൾ ആ കാമിയോ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

മോഹൻലാൽ- സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാർ എത്തിയിരിക്കുകയാണ്. ഇന്നലെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2 ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന. ജയിലർ 2വിലേക്ക് വിളിച്ചാൽ താൻ ഉറപ്പായും അഭിനയിക്കുമെന്ന് മോഹൻലാലും മുൻപ് പറഞ്ഞിരുന്നു.

ജയിലർ 2 ൽ നന്ദമൂരി ബാലകൃഷ്‌ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രീകരണത്തിനായി ഒരാഴ്ച സമയം ബാലയ്യ നൽകിയിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ. സിനിമയുടെ ആദ്യ ഭാഗത്തിൽ കാമിയോ റോളിൽ ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാൽ പിന്നീട് ഇത് നടക്കാതെ പോയതായും നെൽസൺ തന്നെ മുൻപ് പറഞ്ഞിരുന്നു.

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now