പാരീസിൽ വച്ച് നടന്ന അപ്രതീക്ഷിത താരസം​ഗമമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

News Now

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഇപ്പോൾ വിദേശ സന്ദർശനത്തിലാണ്. കഴിഞ്ഞ ദിവസം വിംബിൾടൻ കാണാൻ എത്തിയതിന്റെ ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ പാരീസിൽ വച്ച് നടന്ന അപ്രതീക്ഷിത താരസം​ഗമമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യൂറോപ്പ് ട്രിപ്പ് നടത്തുന്ന കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേഷ് പിഷാരടിയുമാണ് മോഹൻലാലിനെ പാരീസിൽ വച്ച് കണ്ടത്. 

കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോ ആണ് വൈറലാവുന്നത്. ചാക്കോച്ചന്റെ മകൻ ഇസഹാക്കിന്റെ ചിത്രങ്ങൾ  പകർത്തുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. ഇസക്കുട്ടന്റെ കയ്യിൽ ചെറിയൊരു കളി കാമറയും കാണാം. പാരീസിലെ മാന്ത്രികനൊപ്പമുള്ള മാന്ത്രിക നിമിഷങ്ങൾ. എ‍ന്നും ഓർമിക്കുന്ന ഈ നിമിഷങ്ങൾ സമ്മാനിച്ചതിന് മോഹൻലാലിന് നന്ദി എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. 

കുറച്ചു ദിവസങ്ങളായി യൂറോപ്പിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷത്തിലാണ് കുഞ്ചാക്കോ ബോബൻ. മഞ്ജു വാര്യർക്കും രമേഷ് പിഷാരടിക്കുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അതിനിടെ കുഞ്ചാക്കോ ബോബനെതിരെ പുതിയ ചിത്രം പദ്മിനിയുടെ നിർമാതാവ് രം​ഗത്തെത്തിയത് വിവാദമായിരുന്നു. 2.5 കോടി രൂപ വാങ്ങി വിദേശത്ത് ഉല്ലസിക്കുകയാണ് എന്നായിരുന്നു വിമർശനം. താരത്തിന്റെ ഭാ​ഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates