മികച്ച നടന് അവാർഡ് ലഭിച്ച മമ്മൂട്ടിയോട് പ്രത്യേക സ്നേഹം അറിയിച്ചുകൊണ്ടാണ് ആശംസ കുറിച്ചത്

മമ്മൂട്ടിയും മോഹൻലാലും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:23 am IST

News Now

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ആശംസ അറിയിച്ച് മോഹൻലാൽ. മികച്ച നടന് അവാർഡ് ലഭിച്ച മമ്മൂട്ടിയോട് പ്രത്യേക സ്നേഹം അറിയിച്ചുകൊണ്ടാണ് ആശംസ കുറിച്ചത്. വൈകാതെ നന്ദി കുറിച്ചുകൊണ്ട് മമ്മൂട്ടിയുടെ കമന്റും എത്തി. 

'2023 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും കയ്യടികള്‍. മമ്മൂട്ടി- എന്റെ ഇച്ചാക്ക, മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്ക് പ്രത്യേക സ്‌നേഹവും ആശംസകളും.' -മോഹന്‍ലാല്‍ കുറിച്ചു. വൈകാതെ മറുപടിയുമായി മമ്മൂട്ടി എത്തി. പ്രിയപ്പെട്ട ലാലിന്റെ ആശംസകള്‍ക്ക് നന്ദി എന്നാണ് താരം കുറിച്ചത്.

Story image

നൻപകൽ നേരത്ത് മയക്കം, പുഴു, റൊഷാക്, ഭീഷ്മ പർവം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. 13 വർഷത്തിന് ശേഷമാണ് താരത്തെ തേടി മികച്ച നടനുള്ള പുരസ്കാരം എത്തുന്നത്. 1984ല്‍ അടിയൊഴുക്കുകളിലൂടെയാണ് മമ്മൂട്ടിയെ തേടി ആദ്യമായി അവാര്‍ഡ് എത്തിയത്. 1989ല്‍ ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം എന്നി സിനിമകളിലെ അഭിനയത്തിലൂടെ വീണ്ടും അദ്ദേഹം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തിന് ശേഷം 1993ലാണ് വീണ്ടും പുരസ്‌കാരം ലഭിക്കുന്നത്. വിധേയന്‍, പൊന്തന്‍മാട, വാത്സല്യം എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ കാഴ്ചയും 2009ല്‍ പാലേരി മാണിക്യവും മമ്മൂട്ടിയെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹനാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates