വൈറലായി മോഹൻലാലിന്റെ ദുബായി കറക്കം

മോഹൻലാൽ, സമീർ ഹംസ/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:21 am IST

News Now

ഷൂട്ടിങ് തിരക്കുകളിൽ നിന്നൊക്കെ ചെറിയ ഇടവേളയെടുത്ത് ദുബായിൽ കറക്കത്തിലാണ് നടൻ മോഹൻലാൽ. സുഹൃത്ത് സമീർ ഹംസയ്‌ക്കൊപ്പം ദുബായിലെ ഷേക്ക്‌ സായെദ് റോഡിൽ താരം യാത്ര ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. അക്കരെ അക്കരെ എന്ന ചിത്രത്തിലെ സ്വർ​ഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് വിഡിയോ.

സമീർ കാറോടിക്കുമ്പോൾ മോഹൻലാൽ തന്നെയാണ് വിഡിയോ പകർത്തുന്നത്. സമീർ ഹംസ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ നിരവധിപേരാണ് ആശംസ അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലികൂടിയ വിഡിയോ​ഗ്രാഫർ എന്നായിരുന്നു സമീർ വിഡിയോയ്‌ക്ക് താഴെ കമന്റു ചെയ്തത്. യാത്രകൾ ഒരുപാട് ഇഷ്‌ടപ്പെടുന്ന അദ്ദേഹം കിട്ടുന്ന ചെറിയ ഇടവേളകളിലും കുടുംത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും നരവധി യാത്രകൾ പോകാറുണ്ട്.

'വളരെ ചെറുതാണ് ജീവിതം. പറ്റുന്നത്ര യാത്രകൾ ചെയ്യുക... പുതിയ സ്ഥലങ്ങൾ കാണുക, മനുഷ്യരെ മനസിലാക്കുക' എന്ന് ഒരിക്കൽ യാത്രയെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞിരുന്നു. എം എ യൂസഫലിയുടെ സഹോദരന്റെ മകൾ ഫഹിമയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാര്യ സുചിത്രയ്‌ക്കൊപ്പം ദുബായിലെത്തിയതായിരുന്നു മോഹൻലാൽ. മമ്മൂട്ടിയും മോഹൻലാലും കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ എടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. 37 വർഷങ്ങൾക്ക് ശേഷം ഇരുകുടുംബങ്ങളും ഒരു ഫ്രെയിമിൽ വരുന്നതെന്നായിരുന്നു സോഷ്യൽമീഡിയയിലെ കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics