
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശിരി മോഹൻലാലിനൊപ്പം സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഫിലിമിൽ ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുക എന്നാണ് മൂവി അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തത്.
ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ്. രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Big announcement coming up on most exciting pairing of @Mohanlal & #LijoJosePellissery . The big budget period film based on a myth has #Mohanlal playing a wrestler. Project 100% confirmed, to be produced by #ShibuBabyJohn, shoot to start in #Rajasthan, in January 2023.
â Sreedhar Pillai (@sri50) October 23, 2022
ഗുസ്തിയോടുള്ള മോഹൻലാലിനുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. 1977ലെ കേരള സ്റ്റേറ്റ് റസലിങ് ചാമ്പ്യന്ഷിപ്പില് അദ്ദേഹം വിജയിയായിട്ടുണ്ട്. ദേശിയ മത്സരത്തിലേക്ക് സെലക്ഷന് ലങിച്ചെങ്കിലും അദ്ദേഹം സിനിമ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോണ്സ്റ്റര് ആണ് മോഹന്ലാലിന്റെ അവസാന ചിത്രം. കൂടാതെ ഷാജി കൈലാസിനൊപ്പമുള്ള എലോണ് റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശ്ശേരിയും ഒന്നിക്കുന്ന നല് പകല് നേരത്ത് മയക്കം ഐഎഫ്എഫ്കെയിലൂടെയാണ് പ്രദര്ശനത്തിന് എത്തുക. മത്സരവിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


