'പ്രവേശന കവാടത്തില്‍ നിന്നിരുന്നവര്‍ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉള്ളിലേക്ക് കടക്കാനായി തുടര്‍ച്ചയായി തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു'

Kolkata tragedy
തിക്കിലും തിരക്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നു Source by : പിടിഐ
Last Updated :18 October 2026, 7:04 am IST
Guest Author :Jayakumar

News Now

കൊല്‍ക്കത്ത: അമ്മ തന്റെ കണ്‍മുന്നിലാണ് മരിച്ചു വീണതെന്ന് ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട 25 കാരന്‍ പറയുന്നു. താനും മരിച്ചു പോയെനെ. രക്ഷപ്പെടില്ലെന്നാണ് കരുതിയത്. ദുരന്തത്തിന്റെ നടുക്കം മാറാതെ 25 കാരന്‍ സോനുപാര്‍ പറഞ്ഞു. നോര്‍ത്ത് കൊല്‍ക്കത്ത സര്‍ബോജനനിന്‍ ദുര്‍ഗാപൂജ പന്തലില്‍ വൈകീട്ട് 7.40 ഓടെയാണ് ദുരന്തമുണ്ടായത്.

'എന്റെ അമ്മ എന്റെ കണ്‍മുന്നില്‍ വെച്ചാണ് മരിച്ചത്; ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു,' ശനിയാഴ്ച വൈകുന്നേരം മഴയില്‍ കുതിര്‍ന്ന നഗരത്തിലെ ഒരു ദുര്‍ഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കും തിരക്കിലും പെട്ട് അമ്മ മരിച്ചതിനെത്തുടര്‍ന്ന്, ഇപ്പോഴും ഞെട്ടലില്‍ കഴിയുന്ന 25 വയസ്സുകാരന്‍ സോനു പാല്‍ പറഞ്ഞു. കുമാര്‍തുലി സ്വദേശിയായ പാല്‍, അമ്മയ്ക്കൊപ്പം പൂജ കാണാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

'പുറത്ത് മഴ പെയ്യുകയായിരുന്നു, അതുകൊണ്ട് ആരും പുറത്തേക്ക് പോകാന്‍ ആഗ്രഹിച്ചില്ല. പ്രവേശന കവാടത്തില്‍ നിന്നിരുന്നവര്‍ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉള്ളിലേക്ക് കടക്കാനായി തുടര്‍ച്ചയായി തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. തിരക്ക് പെട്ടെന്ന് നിയന്ത്രണാതീതമായി. അതോടെ, തിരക്കിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ, ഉള്ളിലുണ്ടായിരുന്നവരെല്ലാം പരസ്പരം മുകളിലേക്ക് വീണുപോയി.' സോനു പാല്‍ പറഞ്ഞു.

'ഞാനും ആ തിക്കിലും തിരക്കിലും പെട്ടുപോയി. എങ്ങനെയൊക്കെയോ അതില്‍ നിന്നും പുറത്തു കടന്ന് ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നെങ്കിലും അമ്മ അവിടെയുണ്ടായിരുന്നില്ല'. ദുരന്തത്തിന്റെ നടുക്കവും സങ്കടവും വിട്ടുമാറാതെ സോനു പാല്‍ കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് കൊല്‍ക്കത്തയിലെ ശാരദ പാര്‍ക്കിലുള്ള സര്‍ബോജനനിന്‍ ദുര്‍ഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 19 പേര്‍ മരിക്കുകയും, 35 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Summary

'Saw my mother die before my eyes': Son recounts Kolkata puja pandal tragedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates