
9000 സ്ക്വയർഫീറ്റ്, രണ്ടു നിലകൾ; കൊച്ചിയിൽ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കി മോഹൻലാൽ
വന്നു കയറുന്നവരുടെ കണ്ണുടക്കുന്നത് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറിലാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണിത്.
കൊച്ചിയിൽ പുതിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കി മോഹൻലാൽ. കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് രണ്ടു നിലകളിലുള്ള ഫ്ളാറ്റ് താരം വാങ്ങിയത്. 5, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം. ഫ്ളാറ്റിന്റെ പാലു കാച്ചൽ ബുധനാഴ്ച കഴിഞ്ഞു. ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് പുതിയ ഫ്ലാറ്റിൽ ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ. പാചകത്തിൽ താൽപര്യമുള്ള താരം വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്.
എന്നാൽ ഇതിനേക്കാൾ എല്ലാം പുറമേ വന്നു കയറുന്നവരുടെ കണ്ണുടക്കുന്നത് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറിലാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണിത്. രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്കൂട്ടറിന്. ആന്റണി പെരുമ്പാവൂരിനൊപ്പം ലാംബ്രട്ട സ്കൂട്ടറിന് അടുത്തു നിൽക്കുന്ന മോഹൻലാലിന്റെ ഫോട്ടോ പുറത്തുവന്നു. കൊച്ചിയിൽ മോഹൻലാലിന് ഒരു വീടുണ്ട്. ചെന്നൈയിൽ താരത്തിനുള്ള വീടും അറെ പ്രശസ്തമാണ്. കടൽത്തീരത്തിനോട് അടുത്തുള്ളതാണ് ഈ വീട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
