
'ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്ന്, എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി'; ലിജോ ജോസ് പെല്ലിശ്ശേരിയോട് മോഹൻലാൽ
മലൈക്കോട്ടൈ വാലിബൻ ലിജോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും എന്നാണ് മോഹൻലാൽ പറഞ്ഞത്

130ൽ അധികം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവിൽ മലൈക്കോട്ടൈ വാലിബൻ പാക്കപ്പായിരിക്കുകയാണ്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കായി മോഹൻലാൽ പാക്കപ്പ് പാർട്ടിയും ഒരുക്കിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രശംസിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വിഡിയോ ആണ്.മലൈക്കോട്ടൈ വാലിബൻ ലിജോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും എന്നാണ് മോഹൻലാൽ പറഞ്ഞത്.
‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി’’-മോഹൻലാൽ പറഞ്ഞു.
ചെന്നൈയിൽ വച്ചായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്. സംവിധായകൻ ലിജോ ജോസിന്റെ പ്രസംഗത്തിനൊപ്പമാണ് ഷൂട്ടിങ് പൂർത്തിയായ വിവരം നിർമാതാക്കൾ അറിയിച്ചത്. അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ, പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പാക്കപ്പ്.- എന്നാണ് ലിജോ ജോസ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിെലത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്



