നാടൻ രുചിയാണെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർക്ക് പരിചയപ്പെടുത്തുന്നത്

മോഹൻലാലിന്റെ പാചക വിഡിയോയിൽ നിന്ന്
Last Updated :20 January 2024, 8:34 am IST

News Now

മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിന്റെ കൈപ്പുണ്യം സിനിമാസുഹൃത്തുക്കൾക്കിടയിൽ പ്രസിദ്ധമാണ്. തന്റെ പ്രിയപ്പെട്ടവർക്ക് ഇഷ്ടഭക്ഷണം ഉണ്ടാക്കി നൽകിയാണ് മോഹൻലാൽ സ്വീകരിക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പാചക വിഡിയോ ആണ്. മീൻ പൊരിക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പി ഉപയോഗിച്ചാണ് ലാല്‍ ഫിഷ് ഫ്രൈ ഉണ്ടാക്കിയിരിക്കുന്നത്. കളാഞ്ചി എന്ന മീനാണ് മോഹന്‍ലാല്‍ പൊരിച്ചത്. നാടൻ രുചിയാണെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. 

സാധാരണ ഏതെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിച്ചാല്‍ ഇഷ്ടമായ ഭക്ഷണത്തിന്റെ റസിപ്പി ചോദിച്ചു മനസിലാക്കാറുണ്ട്. എനിക്ക് സ്വന്തമായി ഉണ്ടാക്കാനും പ്രിയപ്പെട്ടവര്‍ക്ക് പാചകം ചെയ്തുകൊടുക്കാനും ആണ് ഇത്. ഭക്ഷണം അങ്ങനെയാണല്ലോ, കഴിച്ച് കഴിച്ച് രസിക്കാന്‍ മാത്രമല്ല മറ്റുള്ളവരെ രസിപ്പിക്കാന്‍ കൂടിയുള്ളതാണ്.- മോഹൻലാൽ പറഞ്ഞു. 

‘കൊവിഡ് കാലത്ത് മുന്‍കരുതലായി വീടുകളില്‍ തന്നെ ഇരിക്കാന്‍ നമ്മളോട് ആവശ്യപ്പെട്ടു. നമ്മളാരും ഇത്തരമൊരു കാര്യത്തിന് തയ്യാറെടുത്തിരുന്നില്ല. ഈ കാലഘട്ടത്തില്‍ ഈ സമയങ്ങളെ ഉപയോഗിക്കാന്‍ എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒരു ദിനചര്യ ചാര്‍ട്ട് ചെയ്തു. അത്തരമൊരു ദിവസത്തിലെ ഒരു വീഡിയോ ഇതാ’ എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates