
ഇവർ സുഹൃത്തുക്കളോ? ഒറ്റ ഫ്രെയിമിൽ രണ്ട് സൂപ്പർസ്റ്റാറുകൾ, വൈറലായി മോഹൻലാൽ-രജനീകാന്ത് ചിത്രം
ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്.

നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'ജയിലർ' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിൽ നിന്നും മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് നിർമാതാക്കളായ സൺ പിക്‌ചേഴ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു.
ഇപ്പോൾ ഇരുവരും ഒന്നിച്ചു ഒരു ഫ്രെയിമിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെ വേഗമാണ് വൈറലായത്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിർമാതാക്കളിലൊരാളായ സെഞ്ചറി കൊച്ചുമോനും ഫോട്ടോയിലുണ്ട്.
#Jailer stars #SuperstarRajinikanth & #Mohanlal are in #Jaisalmer in #Rajasthan. @rajinikanth is shooting a song for the @Nelsondilpkumar film while @Mohanlal is working in #lijojosepellisseryâs #MalaikottaiValiban Century Kochumon, one of the producers of MV is also in pic! pic.twitter.com/uxB5rNfIvf
â Sreedhar Pillai (@sri50) February 7, 2023
ആദ്യമായാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ചു ഒരു സിനിമ ചെയ്യുന്നത്. നേരത്തെ രജനീകാന്ത് ചിത്രം ശിവാജിയിലേക്ക് മോഹൻലാലിനെ ക്ഷണിച്ചുവെങ്കിലും അത് നടന്നില്ല. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്യുന്നത്. 2023 ഏപ്രിൽ 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



