
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

സോഷ്യല് മീഡിയയ്ക്ക് തീയിട്ട് മോഹന്ലാല്. ഇന്സ്റ്റഗ്രാമും ഫെയ്സ്ബുക്കുമടക്കം സകല സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും കത്തിക്കയറുകയാണ് മോഹന്ലാലിന്റെ പാട്ടും ഡാന്സുമൊക്കെ. വിദേശത്ത് അരങ്ങേറിയ സ്റ്റേജ് ഷോയില് പാട്ടു പാടുകയും ഡാന്സ് ചെയ്യുകയും ചെയ്യുന്ന മോഹന്ലാലിന്റെ വിഡിയോകളാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ ചര്ച്ചാ വിഷയം.
ഏപ്രില് 17 ന് ഹൂസ്റ്റണില് നടന്ന കിലുക്കം 25 എന്ന പരിപാടിയില് നിന്നുള്ളതാണ് വിഡിയോകള്. കറുത്ത ഷര്ട്ടും മുണ്ടും ധരിച്ച്, കൂളിങ് ഗ്ലാസും വച്ച്, നരന് സിനിമയിലെ വേല് മുരുക എന്ന ഗാനമാണ് മോഹന്ലാല് പാടുന്നത്. മോഹന്ലാലിനൊപ്പം മനോജ് കെ ജയന്, നോബി, സ്റ്റീഫന് ദേവസി തുടങ്ങിയവരും വിഡിയോയിലുണ്ട്.
മോഹന്ലാലിന്റെ എനര്ജിയെക്കുറിച്ചാണ് ആരാധകര് കമന്റ് ചെയ്യുന്നത്. വേല്മുരുകാ പാട്ടിലെ തന്റെ ചുവടുകളും മോഹന്ലാല് പുനര് അവതരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം ഛോട്ടാ മുംബൈയിലെ വാസ്കോ ഡ ഗാമ വെന്റ് ടു ദ ഡ്രാമ എന്ന ഗാനവും മോഹന്ലാല് ആലപിക്കുന്നുണ്ട്. മോഹന്ലാലിനൊപ്പം സ്റ്റീഫന് ദേവസിയുടെ കീബോര്ഡ് വായനയും സോഷ്യല് മീഡിയയുടെ കയ്യടി നേടുകയാണ്.
Summary
Mohanlal sings Velmuruka in a viral video from his US Tour. sings and danes to vasgoda gama from Chhota Mumbai too.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബാലേട്ടനില് റിയാസ് ഖാന് വില്ലനാകുന്നതില് ആന്റണിയ്ക്ക് സംശയം, തീരുമാനത്തില് മാറ്റമില്ലെന്ന് ഞാന് പറഞ്ഞു: വിഎം വിനു

'പഴയ ലാലേട്ടന് കഥാപാത്രങ്ങള്ക്കുള്ള ആ വശീകരണം'; നിവിന് പോളിയെക്കുറിച്ച് ആഷിഖ് അബു പറഞ്ഞത്, കുറിപ്പുമായി നിര്മാതാവ്




