ചുട്ട തേങ്ങ ചതച്ച് മോഹൻലാൽ സ്പെഷ്യൽ ചിക്കൻ കറി, രുചി നോക്കി സുചിത്ര; വിഡിയോ

തന്റെ ആരാധകർക്കായി താരം കുക്കിങ് വിഡിയോയുമായി എത്താറുണ്ട്. ഇപ്പോൾ സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് താരം

മോഹൻലാലിന്റെ കുക്കിങ് വിഡിയോയിൽ നിന്ന്
Last Updated :20 January 2024, 8:47 am IST
Edited by :migrator

അഭിനയത്തിൽ മാത്രമല്ല കുക്കിങ്ങിലും മോഹൻലാൽ ഒരു സംഭവമാണ്. താരത്തിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം മോഹൻലാലിന്റെ കൈപ്പുണ്യം അറിഞ്ഞിട്ടുള്ളവരാണ്. തന്റെ ആരാധകർക്കായി താരം കുക്കിങ് വിഡിയോയുമായി എത്താറുണ്ട്. ഇപ്പോൾ സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് താരം. ചുട്ട തേങ്ങ അരച്ചുണ്ടാക്കുന്നതാണ് മോഹൻലാലിന്റെ ചിക്കൻ കറി. 

മസാലകളെല്ലാം കുറച്ചു മാത്രമാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. ചുട്ട തേങ്ങയാണ് കറിയെ സ്പെഷ്യലാക്കുന്നത്. കൂടാതെ ചെറിയുള്ളിയും പച്ചമുളകുമെല്ലാം ഇടിച്ചാണ് ചേർക്കുന്നത്. വെള്ളമൊഴിക്കാതെ ചിക്കൻ പാകം  ചെയ്തെടുക്കണമെന്നും താരം പറയുന്നു. മോഹൻലാലിന്റെ സ്പെഷ്യൽ ചിക്കന്റെ രുചി നോക്കാൻ ഭാര്യ സുചിത്രയാണ് എത്തിയത്. കഴിച്ചുനോക്ക് മികച്ചതാണെന്നും സുചിത്ര പറയുന്നുണ്ട്. 

മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. വ്യത്യസ്ത റെസിപ്പി പരീക്ഷിക്കുമെന്ന് നിരവധി പേരാണ്കമന്റ് ചെയ്യുന്നത്. ലാലേട്ടാ.. ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും.- എന്നായിരുന്നു ഷെഫ് പിള്ളയുടെ കമന്റ്. ഇതിനു മുൻപ് ഫിഷ് ഫ്രൈ റെസിപ്പിയുടെ വിഡിയോയും താരം പങ്കുവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now