
ഇനി സേതു മാധുവന്റെ വരവ്; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; 'കിരീടം' ട്രെയിലര്‍
നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്.
മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് കിരീടം. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന മാജിക്. 1989 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും മലയാളികളുടെ മനസില്‍ പ്രദര്‍ശനം തുടരുകയാണ്. സേതു മാധവനും അയാളുടെ ആത്മസംഘര്‍ഷങ്ങളും വേദനയുമെല്ലാം മലയാളി സ്വന്തം നെഞ്ചിലാണ് പേറുന്നത്. ഇപ്പോഴിതാ, നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്.
ഡോള്‍ബി അറ്റ്മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ഇന്നലെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്സണ് മാസ്റ്ററായിരുന്നു.
മോഹന്‍ലാല്‍-തിലകന് കൂട്ടുകെട്ട് സ്ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്, പാര്‍വതി, മുരളി, കൊച്ചിന് ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. റീ-റിലീസില്‍ ഹൈസിന് ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
പുതിയ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച റെസ്റ്റോറേഷന് മികവോടെയാണ് ചിത്രമെത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിയില്‍ മോഹന്‍ലാലും പാര്‍വതിയുമടക്കമുള്ള ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് റീ-റിലീസിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. അടുത്തമാസമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Kireedam Re-Relase trailer is out. Mohanlal starrer is expected to set new records.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





