
തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്
2021ല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് ജനം തുടര്‍ഭരണം സമ്മാനിച്ചു. അതോടുകൂടി ആക്രമണത്തിന്റെ പെരുമഴ തന്നെയാണ് പിന്നീട് ഉണ്ടായത്

തിരുവനന്തപുരം: സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹാതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആരോപണങ്ങളെയെല്ലാം പാര്‍ട്ടി അതിജീവിക്കും. തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ആര്‍ക്കും വേണ്ട. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകും മുന്‍പേ തനിക്ക് നേരെ ആക്രമണം ഉണ്ടായി. മുഖ്യമന്ത്രിയായപ്പോഴും ഹീനമായ ആക്രമണം തുടര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞെന്നും പിണറായി പറഞ്ഞു.
തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങള്‍ വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ടുള്ളതല്ലെന്നും താന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.'ആക്രമണങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഞാനെന്ന വ്യക്തിയെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. ഞാന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിനെതിരെയാണ് അതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. ആ തിരിച്ചറിവോടെയാണ് അതിനെ പ്രതിരോധിക്കാന്‍ തയ്യാറായത്. ചരിത്രം പരിശോധിച്ചാല്‍ ഇത്തരം കടന്നാക്രമണങ്ങള്‍ക്ക് ഒരു ഘട്ടത്തിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും വിജയിക്കാനായിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ത്താനും തകര്‍ക്കാനുമായിരുന്നു ശ്രമം. എന്നാല്‍ തെല്ലുപോലും തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.' പിണറായി പറഞ്ഞു
ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്ത് കളയാമെന്ന ദുര്‍മോഹം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരോട് സഹതാപം രേഖപ്പെടുത്താന്‍ മാത്രമേ കഴിയുകയുള്ളു. എല്ലാത്തിനെയും അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോകും. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ആ ഘട്ടത്തില്‍ തന്നെ ആ സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണം ഉണ്ടായിരുന്നു, മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന ആള് എന്ന നിലയില്‍ തനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ആഘട്ടത്തില്‍ ഉയര്‍ന്നതെന്ന് ഓര്‍മയില്‍ വരുന്നതെന്ന് പിണറായി പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ച് നിന്നപ്പോഴും അട്ടിമറിക്കുന്ന ഇടപെടലുകള്‍ ഉണ്ടായി. ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു അന്ന് ആരോപണം. എത്രമാത്രം ഹീനമായ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ തയ്യാറാകുമെന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിരിയാണി ചെമ്പിലെ സ്വര്‍ണക്കടത്ത് ഉണ്ടായത്. ഇത്തരം ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ ഇല്ല, എന്നാല്‍ അത്തരത്തില്‍ ഉയര്‍ത്തിയ ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നിട്ടില്ല. മാത്രമല്ല ജനങ്ങള്‍ അവയെല്ലാം ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിഞ്ഞു. 2021ല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് ജനം തുടര്‍ഭരണം സമ്മാനിച്ചു. അതോടുകൂടി ആക്രമണത്തിന്റെ പെരുമഴ തന്നെയാണ് പിന്നീട് ഉണ്ടായത്, സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തകര്‍ത്തേ തീരു എന്ന രീതിയില്‍ സംഘടിത ആക്രമണമാണ് ഉണ്ടായത്. 2021ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് ബിജെപിയും സംസ്ഥാന തലത്തില്‍ ഏകോപനം ഉണ്ടായതായും പിണറായി പറഞ്ഞു,
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Pinarayi Vijayan says only sympathy remains for those trying to destroy CPM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


