
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രദ്ധ ശ്രീനാഥ്. മലയാളത്തിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ സജീവമായി നിൽക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് ശ്രദ്ധ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
ആദ്യമായി ആറാട്ടിന്റെ സെറ്റിൽ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രദ്ധ. സെറ്റിലേക്ക് മോഹൻലാൽ തന്നെ സ്വാഗതം ചെയ്തതിനെ കുറിച്ചാണ് താരം പറയുന്നത്. ”ഇന്ന് ആറാട്ടിന്റെ സെറ്റില് ജോയിന് ചെയ്തു. ടീമിനെ മുഴുവന് കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹൻലാൽ സാർ എന്നോട് ആദ്യമായി പറഞ്ഞ വാക്കുകൾ...എന്റെ ദിനം ധന്യമാക്കി” - ശ്രദ്ധ ട്വിറ്ററിൽ കുറിച്ചു.
Joined the sets of 'Aaraattu' today. Met the whole team. @Mohanlal sir's first words to me were, "Welcome to the family". My day = made.
â Shraddha Srinath (@ShraddhaSrinath) November 24, 2020
പുലിമുരുകന് ശേഷം മോഹൻലാലിനുവേണ്ടി ഉദയകൃഷ്ണ കഥ ഒരക്ക ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


