നിരവധി പേരാണ് മോഹൻലാലിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:04 am IST

News Now

വലുപ്പച്ചെറുപ്പമില്ലാതെ കൂടെയുള്ള എല്ലാവരോടും ഒരേരീതിയിൽ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചു ചെലവഴിക്കാൻ കിട്ടുന്ന സമയവും താരം വെറുതെ കളയാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂപ്പർതാരത്തിന്റേയും സഹപ്രവർത്തകരുടേയും ഡാൻസാണ്. 

നസ്രിയ നസീമിന്റെ തെലുങ്ക് ചിത്രം ആണ്ടെ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഡാൻസ്. ഇതിലെ നസ്രിയയുടെ ​ഹിറ്റ് ഡയലോ​ഗിനെ മാറ്റി ഹലോ, ലാലണ്ണാ കൊട്ടണ്ണാ എന്നാക്കി മാറ്റിയാണ് വിഡിയോ ആരംഭിക്കുന്നത്. മഞ്ജു പിള്ളയുടെ ഡയലോ​ഗിന് പിന്നാലെ സഹപ്രവർത്തകർക്കൊപ്പം നിന്ന് മനോഹരമായി ചുവടുവയ്ക്കുകയാണ് മോഹൻലാൽ. 

താരത്തിനൊപ്പം ശ്വേതാ മേനോൻ, ബാബുരാജ്, സുരഭി ലക്ഷ്മി, റംസാൻ, ബീന ആന്റണി, കൈലാസ് മേനോൻ, രചന നാരായണൻകുട്ടി, ദേവി ചന്ദന, പാരിസ് ലക്ഷ്മി, പൊന്നമ്മ ബാബു, തസ്നി ഖാൻ തുടങ്ങിയ വൻ താരനിര തന്നെ വിഡിയോയിൽ അണിനിരക്കാം. അമ്മയുടെ താരനിശയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിനിടെയാണ് വിഡിയോ പകർത്തിയത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് മോഹൻലാലിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates