'പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും'; ഫോട്ടോയുമായി മോഹന്‍ലാല്‍, തിരുത്തി ആരാധകര്‍

മനോഹരമായ ഒരു യാത്ര ചിത്രമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:26 am IST
Edited by :migrator

മോഹന്‍ലാലിന്റെ സിനിമകളില്‍ ആരാധകര്‍ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് യോദ്ധ. ചിത്രത്തില്‍ അശോകേട്ടനും ഉണ്ണിക്കുട്ടനുമൊപ്പമുള്ള രംഗങ്ങളെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഇതാ പുതിയ ഉണ്ണിക്കുട്ടനെ കണ്ടെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

മനോഹരമായ ഒരു യാത്ര ചിത്രമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രം പകര്‍ത്തിയത്. 

എന്തായാലും ചിത്രം ആരാധകരുടെ മനം കവരുകയാണ്. അശോകേട്ടന്‍ അല്ല അക്കോസേട്ടന്‍ എന്ന് മോഹന്‍ലാലിനെ തിരുത്തുകയാണ് ആരാധകര്‍. യോദ്ധയുടെ രണ്ടാം ഭാഗം എടുത്തൂടെ എന്ന ചോദ്യവുമായി നിരവധി പേര്‍ എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംമ്പുരാന്‍ ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now