
ഇന്ദ്രജിത്തിന്റെ ക്ലിക്ക്; മാസ്സായി മോഹൻലാൽ, ചിത്രം വൈറൽ
തൊപ്പിവച്ച് കട്ടത്താടിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്
മലയാളികളുടെ ഇഷ്ടതാരമാണ് മോഹൻലാൽ. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ഒരു സ്പെഷ്യൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം പകർത്തിയത് നടൻ ഇന്ദ്രജിത്താണ്. തൊപ്പിവച്ച് കട്ടത്താടിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്.
ഇന്ദ്രജിത്ത് സുകുമാരന്റെ ക്ലിക്ക് എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന റാം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ഇന്ദ്രജിത്ത് സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇരുവരും. എന്തായാലും മോഹൻലാലിന്റെ ഫോട്ടോ ആരാധകരുടെ ഹൃദയം കവരുകയാണ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ മോഹൻലാലിനൊപ്പം അടുക്കളയിൽ നിൽക്കുന്ന ചിത്രങ്ങൾ ഇന്ദ്രജിത്ത് പങ്കുവച്ചിരുന്നു. പാചകം ചെയ്യുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കണ്ടത്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രം വൻ വൈറലായിരുന്നു. കഴിഞ്ഞ മാസമാണ് റാമിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്. വിദേശ രാജ്യങ്ങളിലായാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കോവിഡിനെ തുടർന്ന് ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
