
കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ
ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് ആരാധകർ
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. പ്രൈവറ്റ് ജെറ്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കരണിനൊപ്പം നന്നായി സമയം ചെലവഴിച്ചു എന്ന അടിക്കുറിപ്പിലാണ് ചിത്രം എത്തിയത്.
ബോളിവുഡിന്റെ ടോപ്പ് സംവിധായകനും നിർമാതാവുമായ കരണിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകർക്ക് ആകാംക്ഷയാവുകയാണ്. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് ആരാധകർ. എന്തോ കാര്യമായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്റുകൾ.
അതിനിടെ ഇന്നലെയാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായത്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആദ്യമായാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ചു ഒരു സിനിമ ചെയ്യുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

