
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

റീ റിലീസുകളിലും തന്റെ താരാധിപത്യം നിലനിര്ത്തുകയാണ് മോഹന്ലാല്. ഈയ്യടുത്തായി വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയ മോഹന്ലാല് ചിത്രങ്ങള്ക്കെല്ലാം ലഭിച്ചത് വന് സ്വീകരണമായിരുന്നു. കഴിഞ്ഞ ദിവസം റിറിലീസ് ചെയ്ത രാവണപ്രഭുവിനെ ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. രാവണപ്രഭുവിന്റെ റിലീസ് സമയത്ത് ജനിക്കുക പോലും ചെയ്തിട്ടില്ലാത്തവരും രണ്ടാം വരവ് ആഘോഷമാക്കുകയാണ്. സോഷ്യല് മീഡിയയിലെങ്ങും രാവണപ്രഭു പ്രദര്ശിപ്പിക്കുന്ന തിയേറ്ററുകളില് നിന്നുള്ള ആവേശക്കാഴ്ചകളാണ്.
തുടര്ച്ചയായി മോഹന്ലാല് സിനിമകള്ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത അണിയറ പ്രവര്ത്തകര്ക്ക് കൂടുതല് സിനിമകള് റീ റിലീസ് ചെയ്യാനുള്ള പ്രേരണ നല്കുകയാണ്. പുതിയ റിപ്പോര്ട്ടുകള് നിരവധി മോഹന്ലാല് സിനിമകളാണ് റീ റിലീസിനായി തയ്യാറാകുന്നത്. റിലീസില് വിജയിച്ചതും പരാജയപ്പെട്ടതുമായ സിനിമകളൊക്കെ പട്ടികയിലുണ്ട്.
നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ ഗുരു, ഉദയനാണ് താരം, സമ്മര് ഇന് ബദ്ലഹേം, തേന്മാവിന് കൊമ്പത്ത് എന്നീ സിനിമകള് അവസാന മിനുക്കു പണികളിലൂടെ കടന്നു പോവുകയാണ്. 27 വര്ഷങ്ങള്ക്ക് ശേഷം ഉസ്താദ് വീണ്ടും സ്ക്രീനിലെത്തുമെന്നാണ് പുതിയ വാര്ത്ത. ജാഗ്വര് സ്റ്റുഡിയോസ് ആണ് ചിത്രം 4കെ ദൃശ്യമികവില് വീണ്ടുമെത്തിക്കുന്നത്. ഇതിനെല്ലാം റണ് ബേബി റണ്, കാക്കക്കുയില്, നമ്പര് 20 മദ്രാസ് മെയില്, ആറാം തമ്പുരാന്, ദേവാസുരം, കാലാപ്പാനി തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. നരന്, നരസിംഹം, ഹലോ തുടങ്ങിയ സിനിമകള് വീണ്ടും റിലീസ് ചെയ്യണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.
ഈയ്യടുത്ത് റീ റിലീസ് ചെയ്ത മോഹന്ലാല് സിനിമകള്ക്കെല്ലാം വരവേല്പ്പാണ് ബോക്സ് ഓഫീസില് നിന്നും ലഭിക്കുന്നത്. മറ്റൊരു നടന്റേയും സിനിമകള് ഇതുപോലെ സ്വീകരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് രാവണപ്രഭുവിന് മുമ്പായി റീ-റിലീസ് ചെയ്തത്.
ഭദ്രന് ഒരുക്കിയ സ്ഫിടകം രണ്ടാം വരവില് നേടിയത് നാല് കോടിയോളമാണ്. ആദ്യ റിലീസില് പരാജയപ്പെട്ട ദേവദൂതന് റീ-റിലീസില് വലിയ വിജയം നേടി 5.4 കോടി നേടുകയും ചെയ്തു. മണിച്ചിത്രത്താഴ് നേടിയതാകട്ടെ 4.7 കോടിയാണ്. രാവണപ്രഭുവിന് തൊട്ട് മുമ്പായി സ്ക്രീനിലെത്തിയ ഛോട്ടാ മുംബൈ നേടിയത് 3.78 കോടിയാണ്. ഇപ്പോള് പ്രദര്ശിപ്പിച്ചു കൊണ്ടിരിക്കുന്ന രാവണപ്രഭു ഇതിനോടകം തന്നെ 2.60 കോടി നേടിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ നില തുടരാനാണ് സാധ്യത
Summary
After the success of Ravanaprabhu, more Mohanlal movies are getting ready for a rerelease. Ustad to follow Guru and Udayananu Tharam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ജോസഫി’ൽ നിന്ന് ബോളിവുഡിലേക്ക്; എം പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം സണ്ണി ഡിയോളിനൊപ്പം; ‘സൂര്യ’ ഫസ്റ്റ് ലുക്ക്

ആവേശവും കുമ്പളങ്ങി നൈറ്റ്സും പോലുള്ള സിനിമകള് തമിഴില് ആഘോഷിക്കപ്പെടില്ല, ഇവിടെ വിജയിക്കുക ആക്ഷനും വയലന്സും: അറ്റ്ലീ



