
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ പുരുഷ സെലിബ്രിറ്റിയായി അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ല. യാഹു ആണ് ഏറ്റവുമധികം സെര്ച്ച് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ സൂപ്പർതാരം സൽമാൻ ഖാനാണ് രണ്ടാം സ്ഥാനത്ത്. സ്ത്രീകളിൽ കരീന കപൂറിനെയാണ് ഏറ്റവും കൂടുതൽ തിരഞ്ഞത്. മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ന്യൂസ് മേക്കർ പട്ടികയിലും ഇടം പിടിച്ചു.
സ്ത്രീകളിൽ കരീന മുന്നിൽ
ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളിൽ തെലുങ്ക് താരം അല്ലു അർജുനാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. അന്തരിച്ച നടന്മാരായ പുനീത് രാജ്കുമാറും ദിലീപ് കുമാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്. സ്ത്രീ സെലിബ്രിറ്റികളിൽ കത്രീന കൈഫാണ് രണ്ടാം സ്ഥാനത്ത്. പ്രിയങ്ക ചൊപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോണ് എന്നിവരും തുടർന്നുള്ള സ്ഥാനങ്ങളിലെത്തി.
ടോപ്പ് ന്യൂസ് മേക്കറായി കര്ഷക സമരം
ടോപ്പ് ന്യൂസ് മേക്കര് കര്ഷക സമരമാണ്. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഈ പട്ടികയില് രണ്ടാം സ്ഥാനത്തെത്തി. 2021 യൂണിയന് ബജറ്റ്, രാജ് കുന്ദ്ര, ബ്ലാക്ക് ഫംഗസ് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില് എത്തി. നടനും ബിഗ് ബോസ് ഹിന്ദി സീസൺ 13 വിജയിയുമായ സിദ്ധാർത്ഥ് ശുക്ല സെപ്റ്റംബർ 2നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയെ ഞെട്ടിച്ചിരുന്നു. ഒക്ടോബർ 29നായിരുന്നു കന്നഡ സൂപ്പർതാരം പൂനീത് രാജ്കുമാറിന്റെ മരണം. ജിംനേഷ്യത്തില് വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
