
News Now
എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

ഷാരുഖ് ഖാന്റെ ജവാൻ ബോക്സ് ഓഫിസിൽ നിന്ന് 700 കോടിയിൽ അധികം രൂപയാണ് വാരിയത്. മിന്നും വിജയം ആഘോഷമാക്കിയിരിക്കുകയാണ് ജവാൻ ടീം. മുംബൈയിൽ വച്ചായിരുന്നു സക്സസ് പാർട്ടി നടത്തിയത്. ചിത്രത്തിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകരുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഷാരുഖ്, ആറ്റ്ലി, വിജയ് സേതുപതി, ദീപിക പദുക്കോൺ, അനിരുദ്ധ് തുടങ്ങിയവരെല്ലാം എത്തിയപ്പോൾ നയൻതാര മാത്രം എത്തിയില്ല.
അമ്മ ഓമന കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ കേരളത്തിൽ എത്തിയതിനെ തുടർന്നാണ് താരത്തിന് വിജയാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. നയൻതാര പരിപാടിയിൽ എത്താത്തതിന്റെ കാരണം ഷാരുഖ് തന്നെയാണ് വ്യക്തമാക്കിയത്. നയൻസിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് കിങ് ഖാൻ ഹാപ്പി ബർത്ത്ഡേ പാടുകയും ചെയ്തു.
പിന്നാലെ വിഡിയോ സന്ദേശവുമായി നയൻതാര എത്തി. ഇന്ന് അവിടെ തന്റെ സാന്നിധ്യമുണ്ടായിരിക്കണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ് നയൻതാര പറഞ്ഞത്. എന്റെ യാത്രയില് എനിക്ക് പിന്തുണയേകിയ മികച്ച ആളുകള്ക്കൊപ്പമുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്ന് എന്റെ കുടുംബത്തിനും ഏറെ സ്പെഷ്യലാണ്. അതിനാല് എനിക്ക് അവര്ക്കൊപ്പം ചെലവഴിക്കേണ്ടതായി വന്നു. നിങ്ങളുടെ സന്ദേശങ്ങളെല്ലാം ഞാന് വായിച്ചു. ജവാന് നല്കുന്ന സ്നേഹത്തിന് നന്ദി. - നയന്താര പറഞ്ഞു.
Nayanthara's Virtual Presence. She expressed her gratitude to everyone@iamsrk #Nayanthara @RedChilliesEnt @Atlee_dir #Jawan #ShahRukhKhan #SRK pic.twitter.com/PWECZpdpP5
â Shah Rukh Khan Universe Fan Club (@SRKUniverse) September 15, 2023
നേരത്തെ ജവാൻ സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടിയിലും നയൻതാര പങ്കെടുത്തിരുന്നില്ല. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ആ സമയത്ത് കൊച്ചിയിലായിരുന്നു നയൻതാരയും വിഘ്നേശും. ഓമന കുര്യന് പിറന്നാൾ ആശംസകളുമായി വിഘ്നേഷ് കുറിപ്പ് പങ്കുവച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി അമ്മയാണ് എന്നാണ് വിഘ്നേഷ് കുറിച്ചത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



