
മണ്ണിൽ പുതഞ്ഞ് മഡ്ഡി, ആവേശമായി മഡ് റേസ്; ടീസർ
ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമായ മഡ്റേസാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്
മഡ് റേസിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ മഡ്ഡിയുടെ ടീസർ പുറത്ത്. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ്. ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമായ മഡ്റേസാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. റേസ് പോലെതന്നെ ആദ്യാവസാനം ആവേശം നിറക്കുന്നതാണ് മഡ്ഡ് ടീസറും.
മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിനൊപ്പം ആക്‌ഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ത്രില്ലർ ഒരുങ്ങുന്നത്. പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. ചിത്രം നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ രണ്ട് വർഷത്തോളം ഓഫ് റോഡ് റേസിങ് പരിശീലിപ്പിച്ച ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം. ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ചിത്രം ഒരുക്കിയത്. മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെയാണ് സംവിധായകൻ ആരാധകർക്ക് മുൻപിൽ എത്തിക്കുന്നത്. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂർസംഗീതവും, രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ്എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി .രതീഷ്ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



