
'ലൂസിഫർ കെട്ടുകഥയല്ല, ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും രഹസ്യ അജണ്ട'; മുരളി ഗോപി
അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമ
മലയാളത്തിലെ ഏറ്റവും പണം വാരിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ പറയുന്നത് രാഷ്ട്രീയത്തെക്കുറിച്ചാണ്. എന്നാൽ ലൂസിഫർ കെട്ടുകഥയല്ല എന്നു വ്യക്തമാക്കിയിരിക്കുകയാണ് മുരളി ഗോപി. ചിത്രത്തിന് യാഥാർത്ഥ്യവുമായി ചേർന്നു നിൽക്കുന്നതാണ്. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമയെന്നും മുരളി ഗോപി പറഞ്ഞു.
രാഷ്ട്രീയത്തിലെ ഫണ്ടിങ്
രാഷ്ട്രീയത്തിലെ ഫണ്ടിങ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപിക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും ആരോഗ്യമിത്രം മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് വ്യക്തമാക്കി. ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതിരിക്കണമെന്നും മുരളി ഗോപി പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. 200 കോടിയിൽ അധികം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



