
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

മുംബൈ: സംഗീത സംവിധായകന് വന്രാജ് ഭാട്ടിയ അന്തരിച്ചു. 93 വയസായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പദ്മശ്രീ പുരസ്കാര ജേതാവായ വൻരാജ് ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
പരസ്യചിത്രങ്ങള്ക്ക് ജിങ്കിള് തയ്യാറാക്കിയാണ് സംഗീത രംഗത്ത് പ്രവേശിക്കുന്നത്. ശ്യാം ബെഗനലിന്റെ അന്കുര് ആയിരുന്നു അരങ്ങേറ്റ ചിത്രം. മംഥന്, ജാനേ ഭി ദോ യാരോ, 36 ചൗരിന്ഗീ ലൈന്, മോഹന് ജോഷി ഹാസിര് ഹോ, തരംഗ്, ഖാമോഷ്, ഹിപ് ഹിപ് ഹുറേ, അജൂബ, ദാമിനി, പര്ദേശ് തുടങ്ങിയ ചിത്രങ്ങള്ക്ക് വേണ്ടി സംഗീതമൊരുക്കി.
2008 ല് പുറത്തിറങ്ങിയ ഹല്ലാ ബോല് ആണ് ഏറ്റവും ഒടുവില് പ്രവര്ത്തിച്ച ചിത്രം. സിനിമയ്ക്ക് പുറമേ നാടകങ്ങളിലും ഡോക്യുമെന്ററികളിലും ആല്ബങ്ങളിലും ഒട്ടനവധി സംഭാവനകള് അദ്ദേഹം ചെയ്തു. സംഗീത സംഗീത അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടി. സ്മൃതി ഇറാനി ഉൾപ്പടെ നിരവധി പേരാണ് വൻരാജിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


