കടൈസി വിവസായിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത് എന്നാണ് ഇളയരാജ പറയുന്നത്

Last Updated :20 January 2024, 8:51 am IST

News Now

നടൻ വിജയ് സേതുപതി അഭിനയിച്ച സിനിമയ്ക്കെതിരെ പരാതിയുമായി സം​ഗീത സംവിധായകൻ ഇളയരാജ രം​ഗത്ത്. എം മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് പരാതി. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കി. 

ഈണത്തിൽ മാറ്റം വരുത്താൻ തയാറായില്ല

കടൈസി വിവസായിയിൽ ആദ്യം സം​ഗീത സംവിധാനയകനായി തീരുമാനിച്ചി‌രുന്നത് ഇളയരാജയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടർന്ന് ഇളയരാജയോട് ഈണത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറായില്ല. തുടർന്നാണ്  സന്തോഷ് നാരായണനെ ചിത്രത്തിന്റെ സം​ഗീത ചിട്ടപ്പെടുത്താൻ ഏൽപ്പിച്ചത്.  

ട്രെയിലറിൽ സന്തോഷ് നാരായണന്റെ പേര്

കടൈസി വിവസായിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത് എന്നാണ് ഇളയരാജ പറയുന്നത്.  ട്രെയിലറിൽ സന്തോഷ് നാരായണന്റെ പേരാണ് സം​ഗീത സംവിധായകന്റെ സ്ഥാനത്തുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്ന് ഇളയരാജ ആരോപിക്കുന്നു. ഈ മാസം ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നതിനാൽ ഇളയരാജയുടെ പരാതി സിനിമയെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates