ഗിരീഷ് മനോ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്

Last Updated :20 January 2024, 8:33 am IST

News Now

ശ്രീനാഥ് ഭാസി നായകനാകുന്ന പ്രണയ ചിത്രമായ മുത്തം നൂറുവിധത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. ഗിരീഷ് മനോ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സ്കൈ ഫിലിംസിന്റെ ബാനറിലാണ് സിനിമ റിലീസിനെത്തുന്നത്. 

നീ കോ ഞ ചാ, ലവ കുശ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ​ഗിരീഷ് മനോ. ഗൗതം വാസുദേവ് മേനോന്റെ 'അച്ചം യെൺപത് മടമേയടാ'യുടെ ഛായാഗ്രാഹകൻ ഡാനി റെയ്മണ്ടാണ് മുത്തം നൂറുവിധത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

കൗതുകകരമായ ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി മരക്കാർ ആണ്. നടി അനാർക്കലി മരക്കാറുടെ സഹോദരിയാണ് ലക്ഷ്മി. ബാലതാരമായി മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള ലക്ഷ്മി നിരവധി ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates