
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

മുംബൈ; ബോളിവുഡിലെ ഇഷ്ട താരജോഡിയാണ് അജയ് ദേവ്ഗണും കാജോളും. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിവാഹം കഴിക്കാൻ കാജോൾ തീരുമാനിക്കുന്നത്. പിന്നീടും സിനിമയിൽ നിന്ന് താരം മാറിനിന്നില്ല. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് കാജോൾ. തന്റെ അച്ഛൻ വിവാഹത്തെ എതിർത്തു എന്നാണ് താരം പറയുന്നത്.
‘അച്ഛനാണ് ആദ്യം എന്റെ വിവാഹത്തെ എതിര്‍ത്തത്. കാരണം മറ്റൊന്നുമല്ല, 24മത്തെ വയസ്സില്‍ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു കരിയര്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. - കാജോൾ പറഞ്ഞു.
തന്റെ വീട്ടിൽ പാട്രിയാര്‍ക്കി സ്വഭാവം ഉണ്ടായിരുന്നില്ലെന്നും എന്തും നേരിടാനുള്ള കഴിവ് എനിക്കുണ്ടായത് തന്റെ കുടുംബത്തിൽ നിന്നുമാണെന്നും താരം കൂട്ടിച്ചേർത്തു. അമ്മയും മുത്തശ്ശിയും പകര്‍ന്നു തന്ന പാഠങ്ങള്‍ തന്റെ മകളോടും പറയാറുണ്ട്. സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നുമാണ് മകളെ ഉപദേശിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
1999 ഫെബ്രുവരി 24നാണ് കാജോളും അജയും വിവാഹിതരാവുന്നത്. കഭീ ഖുശീ കഭീ ഖം ഉൾപ്പടെയുള്ള ചിത്രങ്ങളിൽ താരം അഭിനയിക്കുന്നത് അതിന് ശേഷമാണ്. താരദമ്പതികൾക്ക് രണ്ട് മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


