
വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി ശോഭിതയ്ക്കൊപ്പമുള്ള മിറർ സെൽഫി പങ്കുവച്ച് നാഗ ചൈതന്യ
കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ച് ലിഫ്റ്റിനുള്ളിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആക്രമണവും നടന്നിരുന്നു. ഇപ്പോഴിതാ ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നാഗ ചൈതന്യ.
കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ച് ലിഫ്റ്റിനുള്ളിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ടീ ഷർട്ടിന് മുകളിൽ ബ്ലാക് ലെതർ ജാക്കറ്റാണ് നാഗ ചൈതന്യ ധരിച്ചിരുന്നത്. ബാഗി ജീൻസും സ്ലീവ്‌ലെസ് ബ്ലാക്ക് ടോപ്പുമാണ് ശോഭിത ധരിച്ചത്. 'എല്ലായിടത്തും എല്ലാം ഒരേസമയം' എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം നാഗ ചൈതന്യ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
ഫോട്ടോ ഷെയർ ചെയ്തതിന് ഒപ്പം തന്നെ കമന്റ് ബോക്സും നടൻ ഓഫ് ചെയ്തിട്ടുണ്ട്. പിന്നാലെ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം മാർച്ചിലോ ആകും താരങ്ങളുടെ വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിൽ വച്ചാകും വിവാഹമെന്നും വിവരമുണ്ട്. ഹൈദരാബാദിൽ വച്ചാകും റിസപ്ഷൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


'സംഭവം ഇറുക്ക്!' മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ

'ഒരു വെല്ലുവിളിയായി തന്നെയാണ് ഞങ്ങൾ ഇതിനെ കണ്ടത്'; 'വേട്ടുവം' സിനിമയിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ച് ശോഭിത
