'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

നവാസിനും രഹ്നയ്ക്കുമൊപ്പം നഹറിൻ, കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ പോസ്റ്റർ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:38 am IST

News Now

നടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും മകൾ നഹറിൻ നവാസ് അഭിനയരം​ഗത്തേക്ക്. ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നവാസ് തന്നെയാണ് മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ'. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ നവാസ് അവതരിപ്പിക്കുന്നത്. പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നടി ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് കഥ ഒരുക്കിയിരിക്കുന്നത്. 

Story image

ശ്രദ്ധേയമായ കുറെ കഥാപാത്രങ്ങളെ മലയാളസിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കൊച്ചുമകളും പാരമ്പര്യത്തിലൂടെ അഭിനയരംഗത്തെത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നഹറിന്‍റെ അമ്മ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates