രാജകുമാരിയെപ്പോലെ സുന്ദരിയായി നമിത പ്രമോദ്, അണിയിച്ചൊരുക്കിയത് ഈ താരപുത്രി; ചിത്രങ്ങൾ

നമിതയെ സുന്ദരിയാക്കി മാറ്റിയത് ഒരു താരപുത്രിയുടെ കൈകളാണ്

Edited by :migrator
Last Updated :20 ജനുവരി 2024, 8:32 am IST

നിരവധി ആരാധകരുള്ള താരസുന്ദരിയാണ് നമിത പ്രമോദ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് നമിതയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നമിതയാണ് ചിത്രങ്ങളിൽ കാണുന്നത്. നമിതയെ സുന്ദരിയാക്കി മാറ്റിയത് ഒരു താരപുത്രിയുടെ കൈകളാണ്. നടനും സംവിധായകനുമായ നാദിർഷയുടെ മകൾ അയാഷാ നാദിർഷയാണ് ഫോട്ടോഷൂട്ടിനു വേണ്ടി നമിതയെ സ്റ്റൈൽ ചെയ്തത്. 

Story image

നീല ലെഹങ്ക അണിഞ്ഞ് അതി സുന്ദരിയായാണ് നമിത. ഹെവി ലെഹങ്കയ്ക്കൊപ്പം മനോഹരമായ ആഭരണങ്ങളും അണിഞ്ഞതോടെ താരം രാജകുമാരിയെപ്പോലെയായി. ജീസ് ജോൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലേയാണ് മേക്കപ്പ്. പരസ്യത്തിന്റെ ഭാ​ഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. 

Story image
Story image

നമിതയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. നിരവധിപേരാണ് ആയിഷയെയും നമിതയെയും പ്രശംസിച്ച് രംഗത്തുവന്നത്.  ആയിഷയുടെ സ്റ്റൈലിങ്ങിൽ നമിത കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ഇതു കൂടാതെ നമിതയുയെ മറ്റു ചില ചിത്രങ്ങൾ കൂടി ആയിഷ സ്റ്റൈൽ ചെയ്തിട്ടുണ്ട്. സൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ഈ ചിത്രങ്ങൾ. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now