
'ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത് പല സമയത്തും ഞാൻ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്'; സൂര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് നസ്‌ലിൻ
വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം.

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് നസ്‌ലിൻ. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ് സൂര്യയെന്ന് പറയുകയാണ് നസ്‌ലിൻ ഇപ്പോൾ. വളരെ നല്ലൊരു മനുഷ്യനാണ് സൂര്യയെന്നും നസ്‌ലിൻ പറഞ്ഞു.
'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഭയങ്കര വിനയമുള്ളരൊളാണ്. നമുക്ക് ഭയങ്കര ബഹുമാനം തോന്നുന്ന തരത്തിലുള്ള ഒരാളാണ് അദ്ദേഹം.
നേരിട്ട് കാണുമ്പോൾ പല സമയത്തും ഞാനിങ്ങനെ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്. ഞാനിത് ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത്, സൂര്യ സാർ. നമ്മൾ ചെറുപ്പം മുതലേ കാണുന്ന ഒരാൾ ആണല്ലോ. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ്. നന്ദി മാത്രമേയുള്ളൂ".- നസ്‌ലിൻ പറഞ്ഞു.
അതേസമയം ജിത്തു മാധവൻ- സൂര്യ ചിത്രത്തിൽ നസ്രിയ ആണ് നായികയായെത്തുന്നത്. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രം കൂടിയാണിത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
'ആവേശ'ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജൂൺ അഞ്ചിന് ആണ് മോളിവുഡ് ടൈംസ് റിലീസിനെത്തുന്നത്. നസ്‌ലിനൊപ്പം റോഷൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Naslen opens up about his experience with Suriya.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു, ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്; എനിക്കത് ഭയങ്കര ബുദ്ധിമുട്ടായി'

'മമിതയും നസ്ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'


