ദീപാവലി കളറാക്കാൻ സൂര്യയും നസ്‌ലിനും; ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ റിലീസ് തീയതി പുറത്ത്
ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ആവേശം എന്ന സൂപ്പർ ഹിറ്റിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രമാണ് സീൻ. നവംബർ 6 ന് ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്.
ഴഗരം സ്റ്റുഡിയോസ്, 2D എന്റർടെയ്ൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലിനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക മലയാളികളുടെ സ്വന്തം നസ്രിയ നസിം ആണ്. റെക്കോർഡ് റിലീസ് ആയി ചിത്രം കേരളത്തിൽ എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്.
കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്ന ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. വൻ പ്രേക്ഷക പ്രതികരണമാണ് ടൈറ്റിൽ ടീസറിന് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിച്ചത്.
സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിൻ്റെ ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസർ കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം, ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്.
ഇപ്പോൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് "സീൻ".
രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം നേടിയത്. സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ,
എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ,
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ഡൻ, പിആർഒ : ശബരി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Jithu Madhavan- Suriya upcoming movie Scene release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


