National Film Awards 2026 : മികച്ച നടന്‍ - മമ്മൂട്ടി

മമ്മൂട്ടിക്ക് നാലാമത് ദേശീയ പുരസ്കാരം. ഭ്രമയു​ഗത്തിന് മികച്ച നടൻ, മികച്ച ഛായാ​ഗ്രഹണം എന്നീ പുരസ്കാരങ്ങൾ ലഭിച്ചു

Bhramayugam
LIVE
ഭ്രമയുഗം പോസ്റ്റര്‍ഫെയ്സ്ബുക്ക്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :18 ജൂലൈ 2026, 6:32 pm IST

മികച്ച സംവിധായകന്‍

രാജ്കുമാർ പെരിയസ്വാമി ( സിനിമ - അമരൻ)

18 ജൂലൈ, 202678 days ago

മികച്ച സിനിമ

ആര്‍ട്ടിക്കിള്‍ 370 ( ഹിന്ദി )

18 ജൂലൈ, 202678 days ago

മികച്ച നടന്‍

കാര്‍ത്തിക് ആര്യന്‍ ( സിനിമ- ചന്ദു ചാംപ്യന്‍ - ഹിന്ദി )

18 ജൂലൈ, 202678 days ago

മികച്ച നടന്‍

മമ്മൂട്ടി ( ഭ്രമയുഗം )

18 ജൂലൈ, 202678 days ago

മികച്ച നടി

യാമി ഗൗതം ( ആര്‍ട്ടിക്കിള്‍ 370 )

18 ജൂലൈ, 202678 days ago

മികച്ച തിരക്കഥ

പുഷ്പ -2

18 ജൂലൈ, 202678 days ago

മികച്ച ഗായിക

വൈക്കം വിജയലക്ഷ്മി ( ചിത്രം- എആര്‍എം )

18 ജൂലൈ, 202678 days ago

മികച്ച ഛായാഗ്രഹണം

ഭ്രമയുഗം ( ഷെഹ്നാദ് ജലാല്‍ )

18 ജൂലൈ, 202678 days ago

മികച്ച സംഭാഷണം

വെങ്കി അറ്റ്ലൂരി

ചിത്രം- ലക്കി ഭാസ്കര്‍ ( തെലുഗു)

18 ജൂലൈ, 202678 days ago

മികച്ച വസ്ത്രാലങ്കാരം

പുഷ്പ-2

ദീപ ലീ നൂര്‍

18 ജൂലൈ, 202678 days ago

മികച്ച എഡിറ്റിങ്ങ്

അമരന്‍ ( തമിഴ് സിനിമ )

എഡിറ്റര്‍- ആര്‍ കലൈവാണന്‍

18 ജൂലൈ, 202678 days ago

മികച്ച പശ്ചാത്തല സംഗീതം

ജി വി പ്രകാശ്

( തമിഴ് ചിത്രം- അമരന്‍ )

18 ജൂലൈ, 202678 days ago

മികച്ച സംഘട്ടന സംവിധായകന്‍

അനല്‍ അരസ് ( മഹാരാജ )

18 ജൂലൈ, 202678 days ago

മികച്ച ഹിന്ദി സിനിമ

ശ്രീകാന്ത്

18 ജൂലൈ, 202678 days ago

മികച്ച മലയാള സിനിമ

ഫെമിനിച്ചി ഫാത്തിമ

( സംവിധാനം- ഫാസില്‍ മുഹമ്മദ് )

18 ജൂലൈ, 202678 days ago

മികച്ച തെലുഗു ചിത്രം

കാര്‍ണിവല്‍ കമ്മിറ്റി

18 ജൂലൈ, 202678 days ago

മികച്ച മണിപ്പൂരി സിനിമ

സുനിത

18 ജൂലൈ, 202678 days ago

മികച്ച തമിഴ് ചിത്രം

രായന്‍ ( സംവിധാനം- ധനുഷ് )

18 ജൂലൈ, 202678 days ago

പ്രത്യേക ജൂറി പരാമര്‍ശം ( ശബ്ദമിശ്രണം)

മെയ്യഴകന്‍ ( തമിഴ് ചിത്രം)

18 ജൂലൈ, 202678 days ago

മികച്ച വിവരണം

സൗന്ദര്യ ജയചന്ദ്രന്‍

18 ജൂലൈ, 202678 days ago

മികച്ച ഡോക്യുമെന്‍ററി

രാം നാമി ( ഹിന്ദി )

18 ജൂലൈ, 202678 days ago

നോണ്‍ ഫീച്ചര്‍ വിഭാഗം- പ്രത്യേക ജൂറി പരാമര്‍ശം 

ഭദ്രകാളി നാടകം ( മലയാളം )

സംവിധാനം - ആനന്ദ് ജ്യോതി

18 ജൂലൈ, 202678 days ago

മികച്ച പുസ്തകം

കൊഞ്ചനൊരു

ഗ്രന്ഥകര്‍ത്താവ് - പ്രദീപ് കുമാര്‍ ഷെട്ടി ( കന്നഡ )

18 ജൂലൈ, 202678 days ago

മികച്ച ചലച്ചിത്ര നിരൂപണം

സഞ്ജീവ് ശ്രീവാസ്തവ

18 ജൂലൈ, 202678 days ago

പാര്‍വതി തിരുവോണത്ത്, അപർണ ബാലമുരളി, കനികുസൃതി എന്നിവർ മികച്ച നടിക്കുള്ള പുരസ്കാര മത്സരത്തിൽ

18 ജൂലൈ, 202678 days ago

നാലാമൂഴത്തിനായി മമ്മൂട്ടി

മികച്ച നടനുള്ള ഇത്തവണത്തെ പുരസ്കാരം സ്വന്തമാക്കുകയാണെങ്കിൽ മമ്മൂട്ടിക്കത് നാലാം പുരസ്കാരമാകും.

18 ജൂലൈ, 202678 days ago

മമ്മൂട്ടിക്കൊപ്പം അല്ലു അർജുനും മികച്ച നടനുള്ള പോരാട്ടത്തിൽ. ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർത്ത 'പുഷ്പ 2' വിലെ പ്രകടനത്തിനാണ് താരം അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്

18 ജൂലൈ, 202678 days ago

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. മലയാള സംവിധായകന്‍ ജയരാജ് ചെയര്‍മാന്‍ ആയ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2024 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളികളെ തേടിയെത്തിയത് കേരളക്കരയ്ക്ക് അഭിമാന നിമിഷമായിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയേയാണ് തേടിയെത്തിയത്.

പോയ വര്‍ഷം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമായിരുന്നു മികച്ച നടന്മാര്‍. ജവാനും 12ത്ത് ഫെയിലുമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയിലൂടെ റാണി മുഖര്‍ജി മികച്ച നടിയായപ്പോള്‍ വിധു വിനോദ് ചോപ്രയുടെ 12ത്ത് ഫെയില്‍ ആയിരുന്നു മികച്ച സിനിമ.

മലയാളത്തിന് ഏറെ പ്രതീക്ഷകളുള്ള വര്‍ഷമാണിത്. മലയാളത്തില്‍ നിന്നും മമ്മൂട്ടി ചിത്രം ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. തമിഴ് ചിത്രങ്ങളായ അമരന്‍, മെയ്യഴകന്‍, മഹാരാജ തുടങ്ങിയവയും മത്സരത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 ജൂലൈ, 202693 days ago

Related topics