'ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം'; നവ്യാ നായര്‍ ജന്മനാടിനെ അപമാനിച്ചെന്ന് ആരോപണം; രൂക്ഷവിമര്‍ശനം
തന്റെ നാടായ മുതുകളത്തേക്കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം

നടി നവ്യ നായര്‍ ജന്മനാടിനെ അപമാനിച്ചതായി ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. തന്റെ നാടായ മുതുകളത്തേക്കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം. നാട്ടില്‍ മുഴുവന്‍ കുളങ്ങളാണ്. അവിടത്തെ ആളുകളുടെ അകത്തും പുറത്തും വെള്ളമാണെന്നും താരം പറഞ്ഞു.
ഞാന്‍ ഭയങ്കര നാട്ടിന്‍ പുറത്തുനിന്ന് വരുന്ന ആളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. എല്ലാം അടുത്ത സ്ഥലങ്ങളാണ്. അമ്മയുടേയും അച്ഛന്റേയും നാടെല്ലാം അടുത്താണ്. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടന്‍ ചോദിച്ചിട്ടുണ്ട് ഇവിടെ കറണ്ട് ഉണ്ടോ എന്ന്. പാടങ്ങളും കുളങ്ങളുമാണ് നിറയെ. ഫുള്‍ വെള്ളമാണ്. ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തുംവെള്ളം.- എന്നാണ് നവ്യ പറഞ്ഞത്.
ഇപ്പോള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ് നവ്യയുടെ വാക്കുകള്‍. ജന്മനാടിനെ അപമാനിച്ചിരിക്കുകയാണ് താരം എന്നാണ് ആരോപണം. പത്മരാജന്റെയും അശോകന്റെയും മുതുകുളം രാഘവന്റേയുമെല്ലാം നാടാണിതെന്നും ഇതുവരെ നവ്യയുടെ പേരും ഇവരോടൊപ്പം ചേർത്തു പറഞ്ഞതിൽ ലജ്ജിക്കുന്നു എന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. നാട്ടിൽ വൈദ്യുതി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞിരുന്നെങ്കിൽ അഭിമാനിക്കുമായിരുന്നു എന്നും പറയുന്നവരുണ്ട്. നവ്യയെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്. താരത്തിന്റെ വാക്കുകൾ തമാശയായി എടുത്താൽപോരെ എന്നാണ് അവർ ചോദിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


