'ലേലു അല്ലൂ എന്നെ അഴിച്ചുവിട്', ദൃശ്യം ലൊക്കേഷനിലെ തന്റെ അവസ്ഥ പറഞ്ഞ് നവ്യാ നായർ; വിഡിയോ

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു താരം പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:51 am IST
Edited by :migrator

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ റീമേക്കുകൾ വിവിധ ഭാഷകളിൽ ഒരുങ്ങുകയാണ്. കന്നഡയിൽ മലയാളം താരം നവ്യാ നായരാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.  ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു താരം പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്ന നവ്യ നായരെയാണ് വിഡിയോയിൽ കാണുന്നത്. കയ്യിലിരിക്കുന്ന പേപ്പറിൽ നോക്കി ഡയലോ​ഗ് വായിക്കുകയാണ് താരം. കൂടെ നിൽക്കുന്ന അസിസ്റ്റന്റ് താരത്തിന്റെ തെറ്റുകൾ പറഞ്ഞുകൊടുക്കുന്നതും കാണാം. ”ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ,” എന്ന കുറിപ്പോടെ നവ്യ വീഡിയോഷെയർ ചെയ്തത്. 

എന്തായാലും താരത്തിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്കു താഴെ കമന്റുമായി എത്തിയത്. പി വാസുവാണ് കന്നഡയില്‍ 'ദൃശ്യം2' സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. ജി എസ് വി സീതാരാമാനാണ് 'ദൃശ്യ 2'വിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  അനന്ത് നാഗ്, ആരോഹി നാരായണൻ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now