
'അത് വ്യാജ വാര്‍ത്ത, കേരള സ്റ്റോറി നിരോധിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല'; നവാസുദ്ദീന്‍ സിദ്ധീഖി
കേരള സ്റ്റോറി നിരോധനത്തെ താരം പിന്തുണച്ചു എന്നായിരുന്നു വാര്‍ത്തകള്‍

വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ദി കേരള സ്റ്റോറി തിയറ്ററില്‍ എത്തിയത്. ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. സിനിമയുടെ നിരോധനത്തെ പിന്തുണച്ചുകൊണ്ട് നടന് നവാസുദ്ദീന്‍ സിദ്ധീഖി രംഗത്തെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
കേരള സ്റ്റോറിയുടെ നിരോധനത്തെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന് അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പ്രൊപ്പഗാണ്ട ചിത്രമാണെങ്കിലും അല്ലെങ്കിലും സിനിമയെ നിരോധിക്കുന്നത് തെറ്റാണ് എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു താരം. നോവലോ സിനിമയോ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ് എന്നാണ് നവാസുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായി. കേരള സ്റ്റോറി നിരോധനത്തെ താരം പിന്തുണച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഇതോടെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്.
ഹിറ്റിനും വ്യൂസിനും വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഒരു സിനിമയും നിരോധിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സിനിമയെ നിരോധിക്കുന്നത് അവസാനിപ്പിക്കൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ.- നവാസുദ്ദീന്‍ കുറിച്ചു.
Please stop spreading false news just to get some views and hits, itâs called cheap TRP - I never said and I would never want any film to be banned ever.
â Nawazuddin Siddiqui (@Nawazuddin_S) May 26, 2023
STOP BANNING FILMS.
STOP SPREADING FAKE NEWS !!!
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു



