'വീട്ടില്‍ അതിക്രമിച്ചു കയറി, മര്‍ദിച്ചു'; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്‌ക്കെതിരെ കേസ് 

വീട്ടില്‍ അതിക്രമിച്ചു കയറിയ സൈനബ താനുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന്  മെഹറുന്നിസ

നവാസുദ്ദീന്‍ സിദ്ദിഖി/ഫയല്‍
Last Updated :20 January 2024, 9:16 am IST

മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചെന്ന പരാതിയില്‍, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ സൈനബയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നടന്റെ മാതാവ് മെഹറുന്നിസ സിദ്ദിഖി നല്‍കിയ പരാതിയിലാണ് കേസ്.

വീട്ടില്‍ അതിക്രമിച്ചു കയറിയ സൈനബ താനുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന്  മെഹറുന്നിസ പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് സൈനബയെ ചോദ്യം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ഐപിസി 452, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് മുംബൈ വെര്‍സോവ പൊലീസ് പറഞ്ഞു. നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യയും അമ്മയും ഉള്‍പ്പെട്ട സ്വത്തു തര്‍ക്കം നിലവിലുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ പരാതിയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനു ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now