'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ'; കാത്തിരുന്ന ആ വിവാഹം കാണാം, പ്രൊമോ പുറത്ത്
നയൻതാരയും വിഗ്നേഷും സംസാരിക്കുന്ന ഭാഗങ്ങളാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നയൻതാരയും വിഗ്നേഷും സംസാരിക്കുന്ന ഭാഗങ്ങളാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നെറ്റ്ഫ്‌ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വിഡിയോ പുറത്തിറക്കിയത്. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്ഫോം പിന്മാറി എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഒടുവിൽ നെറ്റ്ഫ്‌ലിക്‌സ് തന്നെ അത് നിഷേധിച്ചു രംഗത്തെത്തുകയായിരുന്നു.
Cue the malems cos we're ready to dance in excitement
â Netflix India South (@Netflix_INSouth) August 9, 2022
Nayanthara: Beyond the Fairytale is coming soon to Netflix! pic.twitter.com/JeupZBy9eG
ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്.ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

Related News

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്
