വിഘ്നേഷിന്റെ കൈപിടിച്ച് നയൻതാര, പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി താരജോഡികൾ; ചിത്രങ്ങൾ വൈറൽ

വിമാനത്തിൽനിന്നും വിഘ്നേഷിന്റെ കൈപിടിച്ച് ഇറങ്ങുന്ന നയൻതാരയാണ് ചിത്രത്തിൽ

നയൻതാരയും വിഘേനേഷും കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർതാരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇരുവരും ഒന്നിച്ചാണ് പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള നയൻതാരയുടേയും വിഘ്നേഷിന്റേയും ചിത്രങ്ങളാണ് വൈറലാവുന്നത്. പ്രൈവറ്റ് ജെറ്റിലാണ് സൂപ്പർതാരം തന്റെ കാമുകനൊപ്പം കൊച്ചിയിൽ വന്നിറങ്ങിയത്. 

വിമാനത്തിൽനിന്നും വിഘ്നേഷിന്റെ കൈപിടിച്ച് ഇറങ്ങുന്ന നയൻതാരയാണ് ചിത്രത്തിൽ. കൂടാതെ ഇരുവരും കൈകോർത്ത് നടന്നുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. കൊച്ചിയിൽ താമസിക്കുന്ന നയൻതാരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും എത്തിയത് എന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുണ്ട്. 

ഒലീവ് ഗ്രീൻ ടോപ്പും ബ്ലൂ ഡെനിം ജീൻസുമാണ് നയൻതാരയുടെ വേഷം. ബ്ലാക്ക് ടീ ഷർട്ടും ഗ്രേ ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് കാഷ്വൽ ലുക്കിലാണ് വിഘ്നേഷ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏറെ നാളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നയൻതാര. വിഘ്നേഷിനൊപ്പം ഇടയ്ക്ക് താരം കൊച്ചിയിൽ വരാറുണ്ട്. കൊച്ചിയിലെ മഴയത്ത് കാറോടിച്ചു പോകുന്നതിന്റെ വിഡിയോയും വിഘ്നേഷ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 

വർഷങ്ങളായി നയൻതാരയും വിഘ്നേഷും പ്രണയത്തിലാണ്. നയൻതാരയുടെ ചിത്രങ്ങളെല്ലാം വിഘ്നേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ഇരുവരും ഒന്നിക്കുന്ന നെട്രികൺ റിലീസിന് ഒരുങ്ങുകയാണ്. അന്ധയായാണ് ചിത്രത്തിൽ നയൻതാര എത്തുന്നത്. ചിത്രത്തിന്റെ നിർമാതാവാണ് വിഘ്നേഷ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now