
നയൻതാരയെ കെട്ടിപ്പിടിച്ച് ഷാരുഖ്, വിഘ്നേഷിന് സമ്മാനം നൽകി രജനീകാന്ത്; വിവാഹചിത്രങ്ങൾ
വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിലാണ് അതിഥിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും. ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പർതാരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ വിവാഹത്തിന് എത്തിയ പ്രമുഖരുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഷാരുഖ് ഖാൻ, രജനീകാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള നയൻസിന്റേയും വിക്കിയുടേയും ചിത്രങ്ങളാണ് പുറത്തുവന്നത്. വിഘ്നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിലാണ് അതിഥിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിലപ്പുറം എന്താണ് ചോദിക്കാനാവുക. വിനയവും കരുണയുമുള്ള വിസ്മയിപ്പിക്കുന്ന ഈ മനുഷ്യന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായത് അനുഗ്രഹമായി കാണുന്നു. എന്ന അടിക്കുറിപ്പിലാണ് ഷാരുഖ് ഖാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രജനീകാന്ത് വിവാഹത്തിന് എത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.



ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. കാരണവസ്ഥാനത്തു നിന്ന രജനീകാന്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയായിരുന്നു വിവാഹം. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിലെ വേദിയിൽ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ പന്തലിൽ വച്ചു നടന്ന ചടങ്ങിൽ വിജയ്, സൂര്യ, അജിത്ത് കുമാർ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾ എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയശേഷമായിരുന്നു ഇവരുടെ വിവാഹം.


ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


