
'ഇഷ്‌ടപ്പെട്ടത് ധരിക്കാൻ സ്ത്രീക്ക് അനുവാദം വേണോ?'; വിമർശകരെ തുരത്തി ആരാധകർ; നന്ദി അറിയിച്ച് നീന ഗുപ്‌ത
ഇൻസ്റ്റഗ്രാമിൽ താരം തന്നെ പോസ്റ്റ് ചെയ്‌ത വിഡിയോയ്‌ക്ക് താഴെയായിരുന്നു വിമർശനം

വസ്‌ത്രത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വന്ന മോശം കമന്റുകളിൽ പ്രതികരിച്ച് ബോളിവുഡ് നടി നീന ഗുപ്‌ത. 'എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല, നിങ്ങൾ എനിക്ക് വേണ്ടി പോരാടി'. തനിക്കെതിരെ വന്ന മോശം കമന്റുകൾക്ക് മറുപടി നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഒടിടി ചിത്രമായ ട്രയൽ പിരീഡിന്റെ വിജയാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രം ചെറുതായിപ്പോയെന്ന വിമർശനം സോഷ്യൽമീഡിയിയിൽ ഉയർന്നത്. ഇൻസ്റ്റഗ്രാമിൽ താരം തന്നെ പോസ്റ്റ് ചെയ്‌ത വിഡിയോയ്‌ക്ക് താഴെയായിരുന്നു വിമർശനം.
'ഈ പ്രയത്തിൽ ഇത്തരം വസ്ത്രമാണോ ധരിക്കുന്നത്.. നാണമില്ലേ', 'ആ ബൂട്‌സ് നിങ്ങളുടെ കാലുകളിൽ ഫിറ്റാകുന്നില്ല' എന്നൊക്കെയായിരുന്നു താരത്തിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ. എന്നാൽ നീനയുടെ ഡ്രെസിങ് സെൻസിനെ പ്രശംസിച്ചും നിരവധി ആളുകൾ കമന്റു ചെയ്‌തിരുന്നു. മോശം കമന്റുകൾക്കും ആരാധകർ തന്നെ മറുപടി നൽകി. 'ഏത് പ്രായത്തിൽ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ജീവിതം ഇങ്ങനെ അടിച്ചുപൊളിക്കണമെന്നും നിങ്ങളെ പോലുള്ളവരാണ് പലർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള പ്രചേദനമെന്നും ആരാധകർ കമന്റ് ചെയ്‌തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

