
'തെറിവിളി, കയ്യേറ്റം ചെയ്യാന്‍ ശ്രമം'; വിളിച്ചുവരുത്തി അപമാനിച്ചെന്ന് നീരജ് മാധവ്: യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച് മടങ്ങി
പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ മടങ്ങിയത്

നടന് നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ മടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് തനിക്കും ടീമിനും നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവച്ചത്.
ലണ്ടനിലെ ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവം ഏറെ വേദനയോടെയാണ് നിങ്ങളെ അറിയിക്കുകയാണ്. സംഘാടകരുടെ അണ്‍പ്രൊഫഷനലായുള്ള പെരുമാറ്റമാണ് ഷോ കാന്‍സല്‍ ചെയ്യാന്‍ കാരണമായത്. സംഘാടകര്‍ ആദ്യം മുതല്‍ വളരെ മോശം രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. അപമര്യാദയായി പെരുമാറുകളും ചീത്ത വിളിക്കുകയും അശ്ലീല ഭാഷ ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഷോയുമായി മുന്നോട്ടുപോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഡബ്ലിനിലെ ഷോ കഴിഞ്ഞതിനു പിന്നാലെ പ്രശ്നം വഷളായി. അവര്‍ എന്റെ ടീമിനേയും എന്നേയും ഞങ്ങളുടെ മാനേജരേയും ശാരീരികമായി അക്രമിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് ചുറ്റും ആളുകളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പരിക്കേല്‍ക്കുമായിരുന്നു.
അംഗീകരിക്കാനാവാത്ത ഈ പെരുമാറ്റം കൊണ്ടാണ് ഇനി ഈ ടൂറുമായി മുന്നോട്ടുപോകേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇത്ര മോശമായി പെരുമാറിയിട്ടും നല്ല രീതിയില്‍ പരിപാടിയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു. ഞങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ തെറ്റായ രീതിയിലാണ് കാണികളോട് പറഞ്ഞത്. അതേക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. ഞങ്ങളുടെ തിരിച്ചുള്ള യാത്രയും അവര്‍ ക്രമീകരിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങളുടെ കലാകാരന്മാര്ക്ക് ലണ്ടനില്‍ അലയേണ്ടിവന്നു. ഇത്തരം പെരുമാറ്റം ഒരു രീതിയിലും അംഗീകരിക്കാനാവില്ല.- നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹൃദയവേദനയോടെയാണ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത് എന്നാണ് താരം പറയുന്നത്. ഇതുവരെയുണ്ടായതില്‍ ഏറ്റവും മോശം അനുഭവമാണ് ഇതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. തന്റെ പരിപാടി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്വര്‍ റീ ഫണ്ടിനായി ബ്ലാക്ക് ജാക്ക് ഇവന്റ്സ് ലണ്ടനുമായി ബന്ധപ്പെടണമെന്നും താരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


വേല്മുരുകന് 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം

'ഇവന് എന്ത് ഫൈറ്റ് ചെയ്യാനാണ്?'; എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; 'ആര്‍ഡിഎക്സി'നെക്കുറിച്ച് നീരജ് മാധവ്

