
വേല്മുരുകന് 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം
അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച മുഖ്യമന്ത്രി ജോലിക്കിടയില്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും വേല്മുരുകന് ഉപദേശം നല്കി.

ചെന്നൈ: നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്. കോവില്‍ പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വേല് മുരുകനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച മുഖ്യമന്ത്രി ജോലിക്കിടയില്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും ഉപദേശം നല്കി.
സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ കൊച്ചി- സേലം ദേശീയപാതയിലായിരുന്നു തമിഴ്നാട് പൊലീസിനെ പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ സംഭവം. കര്‍ണാടകയില്‍നിന്നു വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.വിഘ്നേഷും വേല്‍മുരുകനും ചേര്‍ന്നു വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്നെത്തിയ കര്‍ണാടക റജിസ്ട്രേഷന് കാര്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ്, പിന്‍സീറ്റിലെ സാധനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന മൂന്നംഗസംഘം പൊലീസുകാരെ തള്ളിമാറ്റി ഡോറുകള്‍ അടച്ച് അതിവേഗത്തില്‍ കാര്‍ മുന്നോട്ടെടുത്തു. പെട്ടെന്നു കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ റൂഫ് റെയിലില്‍ പിടിച്ചു മുകളിലേക്കു കയറി കിടക്കുകയായിരുന്നു വേല്മുരുകന്.
പൊലീസുകാരന് മുകളില്‍ ഉണ്ടെന്ന കാര്യം വകവയ്ക്കാതെ കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് പ്രതികള്‍ ഓടിച്ചത്. അതിനിടെ എസ്ഐയും സംഘവും മറ്റൊരു കാറില്‍ പ്രതികളെ പിന്തുടര്ന്നു. അതിനിടെ എതിര്‍വശത്തു നിന്നു അവിനാശി പൊലീസും വരുന്നുണ്ടായിരുന്നു. ഒടുവില്‍ തിരുപ്പുര്‍ ജില്ലാ അതിര്‍ത്തിയിലെ തെക്കലൂരില്‍ പൊലീസും ആംബുലന്‍സുകാരും ചേര്‍ന്നു കാറിനെ വളഞ്ഞു.വണ്ടി നിന്ന ഉടന്‍ ഓടിപ്പോകാന്‍ ശ്രമിച്ച 3 പ്രതികളെ അവിനാശി പൊലീസ് സാഹസികമായി പിടികൂടി. കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന 170 കിലോ നിരോധിത പുകയില്‍ ഉത്പന്നങ്ങളാണു കാറില്‍ ഉണ്ടായിരുന്നത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
CM Vijay congratulates Coimbatore cop who clung to SUV roof to nab gutka smugglers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന് മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'

'വേല്മുരുകന് ഡാ'! ചീറിപ്പാഞ്ഞ കാറിന് മുകളില്‍ 40 കിലോമീറ്റര്‍, സാഹസികമായി കള്ളക്കടത്തുകാരെ പിടിച്ച് കോണ്‍സ്റ്റബിള്‍ (വിഡിയോ)
