
61-ാം വയസില്, അധ്യാപനത്തില് നിന്നും വിരമിച്ച ശേഷം നൃത്തത്തിന് അര്ഹമായ സമയം കണ്ടെത്തിയിരിക്കുകയാണ്

News Now
'കരിമ്പില് നിന്ന് എഥനോള് വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന് നടപടി

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

കിസാന് വികാസ് പത്ര vs നാഷണല് സേവിങ്സ് സര്ട്ടിഫിക്കറ്റ്: 50,000 രൂപ നിക്ഷേപിച്ചാല് കൂടുതല് നേട്ടം എവിടെ?

മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനത്തിൽ നാടകീയ രംഗങ്ങൾ; എഎം ആരിഫിന് നേരെ കൂവൽ; വിളിച്ച് വരുത്തി അപമാനിച്ചെന്ന് ആരോപിച്ച് സികെ ആശ വേദിവിട്ടു

അമ്മയുടെ ഭരതനാട്യം പ്രകടനത്തെക്കുറിച്ച് വികാരഭരിതനായി നടന് നീരജ് മാധവ്. കോഴിക്കോട് തളി ക്ഷേത്രത്തില് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുരുവിനും സഹനര്ത്തകര്ക്കുമൊപ്പം നൃത്തം അവതരിപ്പിക്കുന്ന അമ്മയുടെ വിഡിയോയാണ് നടന് പങ്കുവച്ചിരിക്കുന്നത്. 61-ാം വയസിലും ചുറുചുറുക്കോടെ നൃത്തം അവതരിപ്പിക്കുകയാണ് നീരജിന്റെ അമ്മ ലത മാധവന്.
ലത മാധവനെ ഗുരു സദസിനെ പരിചയപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. നീരജ് മാധവിന്റെ അമ്മയാണ് ലത ടീച്ചര്, എന്നാല് തങ്ങള് പറയുക ലത ടീച്ചറുടെ മകനാണ് നീരജ് എന്നാണെന്നാണ് ഗുരു പറയുന്നത്. വിഡിയോയ്ക്കൊപ്പം നീരജ് പങ്കുവച്ചിരിക്കുന്ന കുറിപ്പ് സോഷ്യല് മീഡിയയുടെ മനസ് കവരുകയാണ്. ആ വാക്കുകളിലേക്ക്:
''വളരെ പാഷനേറ്റ് ആയ ക്ലാസിക് ഡാന്സറായിട്ടാണ് കുട്ടിക്കാലത്ത് ഞാന് അമ്മയെ കണ്ടിട്ടിട്ടുള്ളത്. സ്കൂള് യൂത്ത് ഫെസ്റ്റിവലില് സ്റ്റേറ്റ് ലെവലില് വിന്നറായിരുന്നു. പക്ഷെ ജീവിതം അമ്മയ്ക്ക് വേണ്ടി മറ്റൊരു പദ്ധതിയായിരുന്നു തയ്യാറാക്കിയിരുന്നത്. അമ്മ അധ്യാപികയായി. കരിയറിനും കുടുംബത്തിനും ഉത്തരവാദിത്തങ്ങള്ക്കും ഇടയില് എവിടെയോ വച്ച് ഡാന്സിന് പിന്സീറ്റിലേക്ക് മാറേണ്ടി വന്നു. പക്ഷെ അമ്മ ഡാന്സിനെ പൂര്ണമായും കയ്യൊഴിഞ്ഞില്ല. സാധ്യമായപ്പോഴൊക്കെ പരിശീലിക്കുകയും പെര്ഫോം ചെയ്യുകയും ചെയ്തു.
ഇപ്പോള്, 61-ാം വയസില്, അധ്യാപനത്തില് നിന്നും വിരമിച്ച ശേഷം നൃത്തത്തിന് അര്ഹമായ സമയം കണ്ടെത്തിയിരിക്കുകയാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് അമ്മയുടെ കമ്മിറ്റ്മെന്റാണ്. മണിക്കൂറുകളോളം പരിശീലിക്കും. ചിലപ്പോഴൊക്കെ രാത്രി വൈകിയും. സ്കൂള് കാലത്തുണ്ടായിരുന്ന അതേ ദൃഢനിശ്ചയത്തോടെയും ആവേശത്തോടെയുമാണ് പെര്ഫോമന്സുകള്ക്കായി തയ്യാറെടുക്കുന്നത്.
ആരില് നിന്നും വലിയൊരു പുഷ് ഇല്ലാതെ തന്നെ, ആരും നിരന്തരം പ്രോത്സാഹിപ്പിക്കാതിരുന്നിട്ടും കലയോടുള്ള തന്റെ പരിശുദ്ധ സ്നേഹം ഒന്ന് കൊണ്ട് മാത്രം. നൃത്തം ചെയ്യുമ്പോള് താന് എത്ര സന്തോഷവതിയാണെന്ന് അമ്മ ഇടയ്ക്ക് പറയാറുണ്ട്. അതാണ് ഇതിനെ ഇത്രത്തോളം സ്പെഷ്യല് ആക്കുന്നതെന്ന് തോന്നുന്നു.
ഞാന് വീട്ടില് അധികവും ഉണ്ടാകാത്തതിനാല്, അമ്മയുടെ ഡാന്സ് ഗ്രൂപ്പിന്റെ കൂടെയുള്ള ഡാന്സ് വിഡിയോകളാണ് ഞാന് കണ്ടിട്ടുള്ളത്. ഇപ്പോള് ദീപ്തി പരോള് എന്ന ഗുരുവിന്റെ കീഴിലാണ് പഠിക്കുന്നത്. നിരവധി വേദികളില് നൃത്തം അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞ ദിവസം കോഴിക്കോട് തളി ക്ഷേത്രത്തില് നടന്ന നവരാത്രി ആഘോഷത്തിനിടെ അമ്മയുടെ നൃത്തം ലൈവായി കാണാന് എനിക്ക് സാധിച്ചു.
ഇത് ഇത്രത്തോളം എന്നെ വികാരഭരിതനാക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും ഗ്രേസ് ഓടേയും ആത്മവിശ്വാസത്തോടേയും സന്തോഷത്തോടേയും അമ്മ നൃത്തം ചെയ്യുന്ന് കാണുമ്പോള്, ചെറുപ്രായത്തില് തന്റെ ഇഷ്ടത്തെ മാറ്റി വെക്കേണ്ടി വന്നത് അറിയുന്നതിനാലും എന്റെ കണ്ണുകള് നിറഞ്ഞു. തന്റെ ഡെഡിക്കേഷനില് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, തനിക്കേറ്റവും ഇഷ്ടമുള്ള കാര്യം അമ്മ ചെയ്യുന്നത് കാണുന്നത് മനോഹരമായൊരു കാഴ്ച തന്നെയായിരുന്നു.
തനിച്ചൊരു സമ്പൂര്ണ്ണ ഭരതനാട്യക്കച്ചേരി അവതരിപ്പിക്കുക എന്നതാണ് അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. അമ്മയുടെ ആ ആഗ്രഹം ഞങ്ങള് സാക്ഷാത്കരിക്കുക തന്നെ ചെയ്യും. അമ്മയെയും അമ്മയുടെ യാത്രയേയും ആഘോഷിക്കുന്നത് തന്നെയായിരിക്കും അത്.
Summary
Neeraj Madhav gets emotional as he shares video of his mother perfoming Bharatnatyam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കറുത്ത മഹാലക്ഷ്മിയുടെ വിഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി

'ഇവന് എന്ത് ഫൈറ്റ് ചെയ്യാനാണ്?'; എന്നിലാര്ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; 'ആര്ഡിഎക്സി'നെക്കുറിച്ച് നീരജ് മാധവ്



