
ടീസറിലെ ഗായത്രിയുടെ ബിക്കിനി ലുക്ക് വൈറലായി മാറിയിരുന്നു.

News Now
PM Internship Scheme: ഹോട്ടൽ മാനേജ്മെന്റ് യോഗ്യതയുണ്ടോ?, കൊച്ചി 'വിവാന്ത'യിൽ പരിശീലനം നേടാം

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ച കേസ്; കസ്റ്റഡിയിലായ വയനാട് സ്വദേശിനിയായ നഴ്സിനെ വിട്ടയച്ചു

സിനിമയില് പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള് നാട് അറിയപ്പെടുന്നത് എന്റെ പേരില്: കൈലാഷ്

ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

ആരാധകര് കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്കോ. ചെമ്പന് വിനോദ്, ആന്റണി വര്ഗീസ് പെപ്പെ, അര്ജുന് അശോകന്, ലുക്മാന് അവറാന്, ഫെമിന ജോര്ജ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന സിനിമയുടെ സംവിധാനം ഉല്ലാസ് ചെമ്പന് ആണ്. ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യല് മീഡിയയില് വലിയ ചര്ച്ചയായി മാറിയിരുന്നു.
ഡിസ്കോയുടെ ടീസര് പുറത്ത് വന്നതിന് പിന്നാലെ ചര്ച്ചയായി മാറിയത് നടി ഗായത്രി സുരേഷായിരുന്നു. ടീസറിലെ ഗായത്രിയുടെ ബിക്കിനി ലുക്ക് വൈറലായി മാറിയിരുന്നു. ഗായത്രിയുടെ ഇതുവരെ കാണാത്ത ലുക്ക് ആരാധകര് ആഘോഷമാക്കി മാറ്റി. മുമ്പൊരിക്കല് ബിക്കിനി ധരിക്കില്ലെന്ന് ഗായത്രി പറഞ്ഞതും സോഷ്യല് മീഡിയ കുത്തിപ്പൊക്കിയിരുന്നു.
ഇപ്പോഴിതാ ഡിസ്കോയിലെ തന്റെ ബിക്കിനി ലുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങള്ക്കും അണിയറ പ്രവര്ത്തകര്ക്കുമൊപ്പം പങ്കെടുത്ത പ്രൊമോഷന് പരിപാടിയില് സംസാരിക്കവെയാണ് ഗായത്രി ഡിസ്കോയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.
'ഞാന് കുറേ നാളായി മാനിഫെസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാന് പറ്റണേ, നല്ലൊരു സംവിധായകന്റേയും സ്റ്റാര് കാസ്റ്റിന്റേയും കൂടെ വര്ക്ക് ചെയ്യാന് പറ്റണേ എന്ന്. അങ്ങനെയിരിക്കെയാണ് ഉല്ലാസേട്ടന് വന്ന് ഈ കഥ പറയുന്നത്. എനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. കുറച്ച് വ്യത്യസ്തമാണ്, ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു'' എന്നാണ് ഗായത്രി പറഞ്ഞത്.
''ഒരിക്കലും റിവീലിങ് വസ്ത്രം ധരിക്കില്ലെന്ന് ശപഥം എടുത്ത ആളായിരുന്നു ഞാന്. ബിക്കിനി ഇടില്ലെന്ന് ജീവിതത്തില് ശപഥം എടുത്തിരുന്നു. പക്ഷെ കാലക്രമേണ എന്റെ ചിന്താഗതി മാറി, ജീവിതത്തെ നോക്കി കാണുന്ന രീതി മാറി. അതില് ആദ്യത്തെ ചുവടുവെക്കാന് അവസരം തന്ന ഉല്ലാസേട്ടന് നന്ദി. സ്റ്റൈലിഷ് ആയ സിനിമയാണ്. ഇന്റര്നാഷണല് ലെവല് സിനിമ കാണാന് തിയേറ്ററില് വന്ന് ഞങ്ങളെ പിന്തുണയ്ക്കണം'' എന്നും ഗായത്രി പറയുന്നുണ്ട്.
അതേസമയം, തന്റെ ബിക്കിനി ലുക്ക് കണ്ട് അമ്മ വിഷമിച്ചുവെന്നും ഗായത്രി പറയുന്നുണ്ട്. പരിപാടിയ്ക്ക് ശേഷം ഓണ്ലൈന് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം. ''കണ്ടപ്പോള് ഭയങ്കര വിഷമമായി എന്ന് അമ്മ പറഞ്ഞിരുന്നു. ഞാന് അമ്മയോട് പറഞ്ഞിരുന്നില്ല. പക്ഷെ അത് കുഴപ്പമില്ല. എല്ലാവരും ഇടുന്ന കാലത്ത് ആകാമെന്നായിരുന്നു ഞാന് കരുതിയിരുന്നത്. ആദ്യമായിട്ട് ഇടാനുള്ള ധൈര്യമില്ല. വൃത്തികേടില്ലായിരുന്നു. വള്ഗര് ആയിരുന്നില്ല അതുകൊണ്ടാകും ആളുകള്ക്ക് ഇഷ്ടപ്പെട്ടത്'' എന്നാണ് ഗായത്രി പറഞ്ഞത്.
Summary
Gayathri Suresh about her viral bikini look from Disco teaser. Recalls her vow to not wear bikini.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നല്ലത് പറയാനില്ലെങ്കില് വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

'നിനക്ക് എയ്ഡ്സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില് ഇരുത്തി മറ്റൊരു കാമുകിയെ കാണാന് പോയി; മുന്കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്



