
അവസരം ചോദിച്ചപ്പോള്‍ അപമാനിച്ച് വിട്ടിട്ടുണ്ട്; അതിന് ശേഷം ചാന്‍സ് ചോദിക്കാന്‍ മടിയായി: നീരജ് മാധവ്
എന്റെ സിനിമകള്‍ നോക്കിയാല്‍ അതില്‍ വളരെ മോശം സിനിമകള്‍ ഇപ്പോള്‍ കണ്ടെത്താനാകില്ലെ

മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും തന്റേതായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ഇന്ന് നീരജ് മാധവ്. നടന് എന്നതിലുപരിയായി റാപ്പ് ഗായകനായും തിരക്കഥാകൃത്തായുമെല്ലാം സ്വയം അടയാളപ്പെടുത്തിയ താരം. എന്തുകൊണ്ടാണ് തന്റെ സിനിമകള്‍ക്കിടയില്‍ നീണ്ട ഇടവേള വരുന്നതെന്ന് പറയുകയാണ് നീരജ് മാധവ്. അവസരം തേടി വരാത്തതാണോ താന്‍ സെലക്ടീവ് ആകുന്നത് കൊണ്ടാണോ എന്നാണ് വിശദീകരിക്കുന്നത്. വണ്‍ ടു ടോക്സ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''രണ്ടുമുണ്ട്, നമ്മളിലേക്ക് എത്തുന്നത് അത്ര മികച്ച കഥകളല്ല. അതേപോലെ മികച്ച സിനിമകള്‍ ചുറ്റും സംഭവിക്കുന്നുണ്ടെങ്കിലും അത് നമ്മളിലേക്ക് എത്തുന്നില്ല എന്നുമുണ്ട്. തീരെ വരുന്നില്ല എന്നല്ല. കഥകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ കോറം തികയ്ക്കാന്‍ വേണ്ടി സിനിമ ചെയ്യാനല്ല ആഗ്രഹിക്കുന്നത്. ഇതിനകത്തുള്ള എക്സൈറ്റ്മെന്റ് പീക്കില്‍ നിര്‍ത്തുകയാണ് ലക്ഷ്യം. ഇതൊരു ജോലിയായി തോന്നുന്ന ദിവസം ഈ പരിപാടി നിര്‍ത്തും. ഇതൊരു ജോലിയായി കാണുന്നില്ല. വളരെ പാഷനേറ്റ് ആയിട്ടാണ് കാണുന്നത്. നമ്പറിലല്ല ഞാന്‍ ഫോക്കസ് ചെയ്യുന്നത്. എന്നെ എക്സൈറ്റ് ചെയ്യിക്കണം. രാവിലെ എഴുന്നേറ്റ് ആ സെറ്റില്‍ പോകാന്‍ ഒരു ഇതുണ്ടാകണം'' താരം പറയുന്നു.
''ക്യാരക്ടര്‍ ആക്ടറായി നിന്നിരുന്ന സമയമുണ്ട്. എല്ലാ പടങ്ങളിലും വിളിച്ചു കൊണ്ടിരുന്ന സമയം. 2014-15 സമയത്താണ് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തത്. ഒരു വര്‍ഷം 9-10 സിനിമ ചെയ്തിട്ടുണ്ട്. അന്ന് അങ്ങനെ ചെയ്യാന്‍ സാധിക്കുകയെന്നത് ഭയങ്കര ഭാഗ്യമായിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞതോടെ ആ പ്രോസസ് ആസ്വദിക്കാന്‍ പറ്റാതായി. ചെയ്യുന്നത് തന്നെ തിരിച്ചും മറിച്ചും ചെയ്യുന്നു എന്നായിരുന്നു. അപ്പോള്‍ മാറ്റം വേണമെന്നും വളര്‍ച്ചയുണ്ടാകണം എന്നും എക്സൈറ്റ്മെന്റ് വേണമെന്നും തോന്നി. അല്ലെങ്കില്‍ ക്രാഷ് ലാന്റ് ചെയ്യും. ഇഷ്ടപ്പെട്ടവര്‍ ഇഷ്ടപ്പൊടാതാകരുത്. എന്റെ സിനിമകള്‍ നോക്കിയാല്‍ അതില്‍ വളരെ മോശം സിനിമകള്‍ ഇപ്പോള്‍ കണ്ടെത്താനാകില്ലെന്നാണ് വിശ്വസിക്കുന്നത്. ആ യാത്രയിലൂടെയാണ് ഇപ്പോള്‍'' എന്നും നീരജ് പറയുന്നു.
''നമ്മളിലേക്ക് പ്രൊജക്ടുകള്‍ എത്താതെ വരുമ്പോള്‍ നമ്മള് പ്രൊജക്ട് ഉണ്ടാക്കുകയെന്നതാണ് ചെയ്യാനാകുന്നത്. എത്താതിരിക്കുമ്പോള് വിഷമം തോന്നാറുണ്ട്. അതിന് പക്ഷെ എന്റെ ഭാഗത്തും പ്രശ്നമുണ്ട്. ഞാന്‍ സോഷ്യലൈസ് ചെയ്യുന്നതും നെറ്റ് വര്‍ക്ക് ചെയ്യുന്നതിലും വീക്കാണ്. എങ്ങനെയാണ് ഒരു സംഭാഷണം തുടങ്ങുന്നതെന്ന് അറിയില്ല. എന്റെ സ്ട്രോങര്‍ ഏരിയ ക്രിയേഷന് ആണ്. ആ ഏരിയ ഉപയോഗിച്ച് മുന്നോട്ട് പോവുകയെന്നതിലാണ് കാര്യം'' എന്നും നടന് അഭിപ്രായപ്പെടുന്നു.
''നമ്മളെ തേടി ഒന്നും വരില്ല. വല്ലപ്പോഴും അങ്ങനെ വന്നേക്കാം. എനിക്ക് വന്ന രണ്ട് വലിയ പ്രൊജക്ടുകളായ ഫാമിലി മാനും ആര്‍ഡിഎക്സും അങ്ങനെ വന്നതാണ്. അതിനായി ഞാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. അത് പക്ഷെ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലേ സംഭവിക്കുകയുള്ളൂ. അതും വിചാരിച്ച് അഞ്ച് കൊല്ലം കാത്തിരിക്കാനാകില്ലല്ലോ'' എന്നും നീരജ് പറയുന്നു.
''എനിക്ക് ചാന്‍സ് ചോദിക്കാന്‍ മടിയാണ്. തിരികെ ഓഫര്‍ ചെയ്യാന്‍ ഒന്നുമില്ല. എന്റെ കയ്യില്‍ ഒരു കഥയുണ്ട്, നിങ്ങളിതൊന്ന് കേട്ടു നോക്കുവന്നെ് പറയുന്നതില്‍ ഒരു രസമുണ്ട്. അല്ലാതെ വെറുതെ അവസരം ചോദിക്കുമ്പോള്‍ യാചന പോലാകും. അവര്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ അനുസരിച്ചിരിക്കും അവസരം. മുമ്പ് ചില സാഹചര്യങ്ങളില്‍ തീവ്രമായ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ശേഷം എനിക്കത് സാധിക്കാറില്ല'' എന്നും നീരജ് കൂട്ടിച്ചേര്‍ക്കുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Neeraj Madhav reveals getting insulted when asked for a role. Says he don't know to socialize or to make networks.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ മരണശേഷമേ അവള് മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

'ഇവന് എന്ത് ഫൈറ്റ് ചെയ്യാനാണ്?'; എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; 'ആര്‍ഡിഎക്സി'നെക്കുറിച്ച് നീരജ് മാധവ്



