'എന്റെ അച്ഛന്‍ മരിച്ചിട്ടില്ലെന്ന കമന്റ് വേദനിപ്പിച്ചു; നിനക്കെങ്ങനെ അറിയാം, എന്നോട് ചോദിക്കൂ'; തുറന്നടിച്ച് അഞ്ജലി

അദ്ദേഹം മരിച്ച ശേഷവും ഞാന്‍ കണ്ടിട്ടില്ല. ആ ഫോട്ടോ മാത്രമാണ് എന്റെ പക്കലുള്ളത്

Anjali
Anjali
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :26 സെപ്റ്റംബർ 2026, 5:09 pm IST

തന്റെ അച്ഛനേയും മുത്തച്ഛനേയും മുത്തശ്ശിയേയും കുറിച്ച് നടി അഞ്ജലി. താന്‍ കുട്ടിക്കാലം മുതല്‍ വളര്‍ന്നത് മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമാണ് വളര്‍ന്നതെന്നാണ് അഞ്ജലി പറയുന്നത്. സുധീര്‍ ശ്രീനിവാസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. അച്ഛനെ കണ്ട ഓര്‍മയില്ലെന്നും തന്റെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തെ നഷ്ടമായെന്നും നേരത്തെ അഞ്ജലി പറഞ്ഞിരുന്നു.

''മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെയാണ് ഞാന്‍ വളര്‍ന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന് മുത്തച്ഛന്‍ എപ്പോഴും എന്നോട് പറയുമായിരുന്നു. മടിയിലിരുത്തി പറയും, വലുതാകുമ്പോള്‍ ഇവള്‍ നായികയാകുമെന്ന് പറയും. ഏത് നേരത്താണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. അതെന്റെ മനസില്‍ പതിഞ്ഞുപോയി. ചില കാര്യങ്ങള്‍ മനസില്‍ ഉറച്ചു പോകുമല്ലോ. ഞാനായിട്ട് ചെയ്തതല്ല. അത്ര ചെറുപ്പത്തിലേ അദ്ദേഹം പറയുമായിരുന്നു'' എന്നാണ് അഞ്ജലി പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''എന്റെ ആദ്യ സിനിമ മുത്തശ്ശിയെ കാണിക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്റെ ആദ്യ സിനിമ ഇറങ്ങുന്നതിന് കുറച്ച് മുമ്പ് അവര്‍ മരിച്ചുപോയി. ആ ഒരാഗ്രഹം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിഷമം ഇപ്പോഴുമുണ്ട്.'' എന്നും താരം പറയുന്നു. പിന്നാലെയാണ് അഞ്ജലി അച്ഛനെക്കുറിച്ച് സംസാരിക്കുന്നത്.

''എന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹവും മരിച്ചുപോയിരുന്നു. അദ്ദേഹത്തെ കണ്ട ഓര്‍മയില്ല. ഞാന്‍ ചെറുപ്പത്തിലേ വളര്‍ന്നത് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ്. അച്ഛന്‍ വിദേശത്തായിരുന്നു. വന്നപ്പോഴും കണ്ടിട്ടില്ല. അദ്ദേഹം മരിച്ച ശേഷവും ഞാന്‍ കണ്ടിട്ടില്ല. ആ ഫോട്ടോ മാത്രമാണ് എന്റെ പക്കലുള്ളത്. അതിനാല്‍ ആരെങ്കിലും അതേക്കുറിച്ച് ഒരു അറിവുമില്ലാതെ, മറ്റുള്ളവരുടെ സാഹചര്യവും വേദനയും മനസിലാക്കാതെ കമന്റിടുമ്പോള്‍ വിഷമം തോന്നും'' എന്നും താരം പറയുന്നു.

''എന്റെ അച്ഛനെക്കുറിച്ച് ആര്‍ക്കും അറിയില്ല. എനിക്ക് തന്നെ ശരിക്കും അറിയില്ല. കാരണം എന്റെ അച്ഛന്‍ മരിച്ചു പോയി. ഒട്ടും സെന്‍സില്ലാത്തൊരു കമന്റ് ഞാന്‍ വായിച്ചിരുന്നു. അത് എന്നെ വല്ലാതെ ബാധിച്ചു. അദ്ദേഹം മരിച്ചിട്ടില്ലല്ലോ എന്നായിരുന്നു അത്. നിങ്ങളോട് ആരാണ് പറഞ്ഞത്? എന്നോട് ചോദിക്കൂ. അദ്ദേഹം മരിച്ചിട്ടില്ലെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്? അദ്ദേഹം മരിച്ചു'' എന്നും അഞ്ജലി പറയുന്നു.

പുതിയ ചിത്രം യേഴു കടല്‍ യേഴു മലൈയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തുന്നത് നിവിന്‍ പോളിയാണ്. സൂരിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

News Now

Summary

Anjali about her father. Recalls a disturbing comment about her father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics