'അണ്ണൻ പൊലീസല്ല കള്ളനാവണ്ട ടീമാ'; കർണൻ നെപ്പോളിയൻ ഭഗത്‌സിങ് ട്രെയിലർ 

ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:57 am IST

കർണൻ നെപ്പോളിയൻ ഭഗത്‌സിങ് ട്രെയിലർ പുറത്തിറങ്ങി. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ജനുവരി 28ന് തിയറ്ററുകളിൽ എത്തും. യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ശരത് ജി. മോഹൻ ആണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 

സൗഹൃദത്തിനും പ്രണയവുമൊക്കെ കൈകാര്യം ചെയ്യുന്ന ചിത്രം ത്രില്ലർ കഥ കൂടിയാണ് പറയുന്നത്. ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് നിർമ്മാണം. 

ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, റോണി ഡേവിഡ്, വിജയ കുമാർ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌.

. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now